തിരുവനന്തപുരം: കോവിഡ് പ്രതിരോധവും മുന്നൊരുക്കവും പോലെ സങ്കീർണമായ സാമ്പിൾ പരിശോധനക്കും പിന്തുടരുന്നത് പ്രോേട്ടാക്കോളും അതിസൂക്ഷ്മതയും. സാമ്പിൾ ശേഖരിക്കുന്നത് മുതൽ ഇവ അയക്കുന്ന മാർഗത്തിനും പരിശോധനക്കും ഫലം കൈമാറലിനുമെല്ലാം കൃത്യമായ ചട്ടങ്ങളാണ് ആേരാഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു സാമ്പിളിലെ പരിശോധനനടപടികൾ പൂർത്തിയാക്കാൻ ആറ് മണിക്കൂർ വേണം. സംശയിക്കുന്ന വ്യക്തിയുടെ െതാണ്ടയിലെ സ്രവവും നാസികാസ്രവവുമാണ് സാമ്പിളായെടുക്കുന്നത്.
സാമ്പിളുകളിലെ വൈറസുകൾ പരിശോധനക്ക് മുന്നേ നശിച്ച് പോകാതിരിക്കാനായി പ്രത്യേകം തയാറാക്കിയ ദ്രാവകത്തിലടച്ചാണ് (വൈറൽ ട്രാൻസ്പോർട്ട് മീഡിയം) ലാബിേലക്കയക്കുന്നത്. വൈറസിന് ഏറെനേരം അതിജീവിക്കാൻ േവണ്ട ഘടകങ്ങൾ ഇൗ ദ്രാവകത്തിൽ അടങ്ങിയിട്ടുണ്ട്. ദ്രാവകത്തിനുള്ളിൽ രണ്ട് മുതൽ മൂന്ന് വരെ ദിവസം വൈറസിന് അതിജീവിനശേഷി ലഭിക്കും.
പുറത്ത് കിട്ടാൻ പ്രയാസമുള്ളതിനാലും കൂടിയ വില നൽകേണ്ടി വരുമെന്നതിനാലും തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ ഇൗ ദ്രാവകം തയാറാക്കിയാണ് 14 ജില്ലകൾക്കും നൽകുന്നത്. മൂന്ന് തലങ്ങളിലുള്ള ക്രമീകരണങ്ങളിൽ െഎസ് പാക് അടക്കം ചെയ്ത തൊർമോകോൾ പെട്ടിയിലാണ് സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബ്, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകൾ എന്നിവിടങ്ങളിലേക്ക് അയക്കുന്നത്. ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷൻ എന്ന നടപടിയാണ് ലാബുകളിൽ ആദ്യം ചെയ്യുന്നത്.
ഇതിനുശേഷം തന്മാത്രകളെേപാലും വേർതിരിച്ച് മനസ്സിലാക്കാൻ കഴിയുന്ന റിയൽ ടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ ടെസ്റ്റിന് (പി.സി.ആർ) സാമ്പിളുകൾ വിധേയമാക്കും. തീർത്തും യന്ത്രസഹായത്തോടെയുള്ള പരിശോധനയാണിത്. 22 സാമ്പിളുകൾ വരെ ഒരേസമയം പി.എസി.ആർ പരിശോധനക്ക് സാധിക്കും. വിമാനത്താവളങ്ങളുള്ള ജില്ലകളിൽ കുറഞ്ഞത് 25 ലേറെ സാമ്പികളുകൾ പ്രതിദിനം പരിശോധനക്കായി അയക്കുന്നുണ്ടെന്നാണ് കണക്ക്. തിരുവനന്തപുരം, കോഴിക്കോട് ലാബുകളിൽ ഫലം പോസിറ്റീവാണെങ്കിലും എൻ.െഎ.ബിയുടെ ഫലം കൂടി ഉറപ്പ് വരുത്തിയിേട്ട വൈറസ്ബാധ സ്ഥിരീകരണവും പ്രഖ്യാപനവുമുണ്ടാവൂ.
സ്ഥിരീകരിച്ചവരുടെ സാമ്പിളുകളിൽ ഒന്നിടവിട്ട് പരിശോധന
രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നവരുടെ സാമ്പിളുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധനക്ക് അയക്കുന്നുണ്ട്.
തുടർച്ചയായി രണ്ട് സാമ്പികളുകൾ നെഗറ്റീവ് ആയി വരുേമ്പാഴാണ് വ്യക്തി വൈറസ് മുക്തമായെന്ന് സ്ഥിരീകരിക്കുന്നത്. ഒപ്പം രോഗലക്ഷണങ്ങളില്ലായ്മയും ആേരാഗ്യസ്ഥിതിയും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.