റദ്ദാക്കാതെ തന്നെ എല്ലാ പട്ടയങ്ങളും പരിശോധിക്കണമെന്ന് സി.പി.ഐ

രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള ഉത്തരവിനെതിരെ സി.പി.ഐ. റദ്ദാക്കാതെ തന്നെ എല്ലാ പട്ടയങ്ങളും പരിശോധിക്കണമെന്ന് സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഇതോടെ സർക്കാർ നടപടിയിൽ രാഷ്ട്രീയവിവാദം ഉടലെടുത്തിരിക്കുകയാണ്.

പാർട്ടി ഓഫിസിന്‍റെ ഭൂമി അനധികൃതമാണെന്ന് വരുത്താൻ ചിലർ ശ്രമിച്ചു. അനധികൃത കെട്ടിടങ്ങൾ പൊളിക്കാതെയാണ് അന്ന് സി.പി.ഐ ഓഫിസിന് നേരെ വന്നത്. അത് മനപൂർവമുള്ള ശ്രമമായിരുന്നു. പട്ടയമേള വഴി വിതരണം ചെയ്തത് നിയമപ്രകാരമുള്ള പട്ടയം. രവീന്ദ്രനെ കലക്ടർ ചുമതലപ്പെടുത്തിയതാണ്. കലക്ടർ ചുമതലപ്പെടുത്തിയ കാലയളവിന് ശേഷം രവീന്ദ്രൻ പട്ടയം നൽകിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - CPI has demanded that all the pattayams be inspected without cancellation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.