കണ്ണൂര്‍: പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ സിപിഐ ഓഫീസിന് നേരേ ആക്രമണം. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത കെ.വി മൂസാൻകുട്ടി സ്മാരക മന്ദിരമാണ് പുലർച്ചെ രണ്ട് മണിയോടെ അടിച്ചുതകർത്തത്. കെട്ടിടത്തിെൻറ താഴെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് കമ്മിറ്റി ഒാഫിസിെൻറ എട്ട് ജനലുകൾ തകർത്തു.
സി.പി.എമ്മിന് സ്വാധീനമുള്ള കോൾമെട്ടയിൽ ഒാഫിസ് ഉദ്ഘാടനത്തിനിടെ കാനം രാജേന്ദ്രന്‍ ആഭ്യന്തര വകുപ്പിനെതിരെ പ്രസംഗിച്ചിരുന്നു. ഇതിൽ അസഹിഷ്ണുതയുള്ള ചിലരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സി.പി.െഎ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.