തിരുവനന്തപുരം: സ്പീക്കർക്കും സർക്കാറിനുമെതിരായ ആരോപണങ്ങൾ രാഷ്ട്രീയേപ്രരിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്. തെരഞ്ഞെടുപ്പിെൻറ മൂർധന്യഘട്ടത്തിൽ കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ കളിയുടെ ഭാഗമാകുകയാണ്. അതിെൻറ ഉത്തമ ഉദാഹരണമാണ് സ്പീക്കർക്കെതിരായി സ്വർണക്കടത്ത് കേസ് പ്രതിയുടെ മൊഴിയെന്ന വ്യാജേന കള്ളക്കഥകൾ പുറത്തുവിടുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. എൻ.ഐ.എ അന്വേഷിച്ച് സമർപ്പിച്ച 1000 പേജുള്ള കുറ്റപത്രത്തിൽ പരാമർശിക്കപ്പെടാത്ത കാര്യങ്ങളും കഴിഞ്ഞ ആറുമാസം അന്വേഷിച്ചിട്ടും ലഭ്യമാകാത്ത കാര്യങ്ങളുമാണ് ഇപ്പോൾ പ്രതികളുടെ മൊഴിയെന്ന പേരിൽ പുറത്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.