നിയമവാഴ്​ച തകർന്നതി​ന്‍റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്:​​ ഉമ്മൻചാണ്ടി

മലപ്പുറം: സംസ്ഥാനത്ത്​ നിയമവാഴ്​ച തകർന്നതി​​​െൻറ ഉത്തരവാദിത്വത്തിൽനിന്നും ഭരണകക്ഷിയായ മാർക്​സിസ്​റ്റ്​ പാർട്ടിക്ക്​ ഒഴിഞ്ഞുമാറാനാവില്ലെന്ന്​ മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി. ഇന്ത്യൻ നാഷണൽ ആർട്ടിസ്​റ്റ്​ യൂണിയൻ കോൺഗ്രസ്​ സംസഥാന സമ്മേളന​ത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തക​രോട്​ സംസാരിക്കുകയായിരുന്നു.

അക്രമം അവസാനിപ്പിക്കു​െമന്ന്​ മുഖ്യമന്ത്രി നൽകിയ ഉറപ്പ്​ പാലിക്കാൻ അദ്ദേഹത്തിന്​ സാധിച്ചില്ല. രാഷ്​ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ നിയമവാഴ്​ച നിലനിർത്താൻ സി.പി.എമ്മിന്​ ഉത്തരവാദിത്വമുണ്ട്​. പ്രധാന പ്രശ്​നങ്ങൾ അവഗണിച്ച്​ ​കോലാഹലങ്ങൾക്ക്​ പിറകെയാണ്​ സർക്കാർ പോകുന്നതെന്ന്​ ഉമ്മൻചാണ്ടി ആരോപിച്ചു. ഡി.ജി.പിയെ മാറ്റിയതുമായി ബന്ധപ്പെട്ട്​ കോടതിയിൽ കേസ്​ നടത്താൻ കോടികളാണ്​ സർക്കാർ  തുലച്ചതെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - CPM forget the responsibility in Kannur -Oommenchandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.