പാവറട്ടി (തൃശൂർ): മതസ്പർധയുണ്ടാക്കുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സി.പി.എം നേതാവ് അറസ്റ്റിൽ. മുല്ലശേരി പഞ്ചായത്ത് മുൻ അംഗം പാടൂർ തോണി പുരക്കൽ സുരേന്ദ്രനെയാണ് (55) പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ പ്രവർത്തകൻ ഓത്തുള്ളി വീട്ടിൽ നൗഫലിന്റെ പരാതിയിലാണ് അറസ്റ്റ്.
പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ഫേസ്ബുക്കിൽ വന്ന വിദ്വേഷകരമായ സന്ദേശങ്ങൾ സുരൻ സുരേന്ദ്രൻ (Suran Surendran) എന്ന ഐ.ഡിയിൽനിന്നും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്.
പാവറട്ടി എസ്.ഐമാരായ പി.എം. രതീഷ്, ആർ.പി സുജിത്ത്, പി.എസ്. സോമൻ, സി.പി.ഒ, പി.ജെ. ലിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ചാവക്കാട് മുനിസിപ്പൽ കോടതിയിൽ ഹാജരാക്കിയ സുരേന്ദ്രനെ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.