തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ നിന്ന് പിന്മാറില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാർട്ടിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകാറുണ്ട്. മുൻ കാലങ്ങളിലും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് സ്വാഭാവികം മാത്രമാണെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.
ഘടകകക്ഷികള്‍ക്ക് സീറ്റ് കൈമാറുമ്പോൾ പ്രതിഷേധം ഉയരാറുണ്ട്. അക്കാര്യങ്ങൾ സംഘടനാപരമായി പരിഹരിക്കാറുമുണ്ട്. എത്ര വലിയ നിരയായാലും തീരുമാനമെടുത്താൽ പാർട്ടി അതുമായി മുന്നോട്ടു പോകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൊന്നാനി സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പ്രതിഷേധമുണ്ടായിരുന്നു. അച്ചടക്കം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.