‘പ്രിയങ്കയുടെ സാരി കേരളത്തിന്‍റെ ലാളിത്യത്തിന്‍റേയും സാംസ്കാരിക ഐക്യത്തിന്‍റെയും പ്രതീകം’

ന്യൂഡൽഹി: പാർലമെന്‍റിൽ സത്യപ്രതിജ്ഞക്കായി എത്തിയപ്പോൾ കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി വാദ്ര അണിഞ്ഞ പരമ്പരാഗത കസവ് സാരി ശ്രദ്ധയായിരുന്നു. കേരളത്തിന്‍റെ സാംസ്കാരിക സ്വത്വവുമായി ഇഴചേർന്ന് നിൽക്കുന്ന കസവ് സാരി ധരിച്ചതിലൂടെ, പ്രിയങ്ക തന്‍റെ മണ്ഡലമായ വയനാടിനോട് ഐക്യപ്പെടുകയും കേരളത്തിന്‍റെ പാരമ്പര്യങ്ങളോടുള്ള ബഹുമാനത്തിന്‍റെ ശക്തമായ സന്ദേശമ നൽകുകയുമാണെന്നും വിലയിരുത്തപ്പെടുന്നു.

മാത്രമല്ല, ഇന്ദിരാഗാന്ധിയുമായുള്ള സാമ്യവും പലരും എടുത്തു പറയുന്നു. പലപ്പോഴും പരമ്പരാഗത വസ്ത്രങ്ങളാണ് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉപയോഗിച്ചിരുന്നത്.


അത് വെറും ഒരു വസ്ത്രം മാത്രമല്ലെന്നും കേരളത്തിന്‍റെ സാംസ്കാരിക ഐക്യത്തെയും ലാളിത്യത്തെയും പ്രതീകപ്പെടുത്തുന്നതാണെന്നും അലയൻസ് യൂനിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ഡിസൈനിലെ അസിസ്റ്റന്‍റ് പ്രൊഫസർ ലക്ഷ്മി സൂര്യ പറയുന്നു.

കേരളത്തിന്‍റെ നെയ്ത്ത് പാരമ്പര്യത്തിന്‍റെ മുഖമുദ്രയായ സാരിയാണിതെന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് വ്യാപാര കേന്ദ്രമായി അഭിവൃദ്ധിയിലായിരുന്ന കാലത്താണ് കസവു സാരി ഉണ്ടായതെന്നും എം.ഐ.ടി - ഡബ്ല്യു.പി.യു സ്കൂൾ ഓഫ് ഡിസൈൻ ഡീൻ ഡോ സൗരഭ് കുമാർ പറഞ്ഞു.

കേരളത്തിൽ ബാലരാമപുരത്തെ കൈത്തറികളാണ് പ്രശസ്തം. തിരുവിതാംകൂർ രാജാവായിരുന്ന ബാലരാമ വർമ്മ വസ്ത്രങ്ങൾ നെയ്യാൻ തമിഴ്‌നാട്ടിലെ ഷാലിയാൽ വിഭാഗത്തിൽപ്പെട്ടവരെ ബാലരാമപുരത്ത് എത്തിക്കുകയായിരുന്നു. കസവ് സാരികൾ ഏറെ ലഭ്യമാണെങ്കിലും യഥാർത്ഥ കസവ് സാരികൾക്ക് ആയിരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരും.

Tags:    
News Summary - Why Priyanka Gandhi Vadra wearing kasavu saree for swearing-in ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.