കുണ്ടറ, കരുനാഗപ്പള്ളി തോൽവി; മേഴ്​സിക്കുട്ടിയമ്മയുടെ ഭർത്താവടക്കമുള്ള നേതാക്കളിൽ നിന്ന് സി.പി.എം വിശദീകരണം തേടും

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ, കുണ്ടറ,കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ,എൽ.ഡി.എഫിനുണ്ടായ തോൽവിയുമായി ബന്ധപ്പെട്ട് മൂന്ന് ഏരിയ സെക്രട്ടറിമാരും മൂന്ന് ജില്ല സെക്രട്ടേറിയേറ്റംഗങ്ങളും ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്ന് വിശദീകരണം തേടാൻ സി.പി.എം ജില്ല കമ്മറ്റി തീരുമാനിച്ചു.

കുണ്ടറയിൽ സി.പി.എം ലെ മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും കരുനാഗപ്പള്ളിയിൽ സി.പി.ഐ ലെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന ആർ.രാമചന്ദ്രനുമാണ് തോറ്റത്.

കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ.സജികുമാർ, ശൂരനാട് ഏരിയാ സെക്രട്ടറി പി.ബി.സത്യദേവൻ, കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ ,ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ ബി.തുളസീധരക്കുറുപ്പ് ,പി.ആർ. വസന്തൻ, എൻ.എസ് പ്രസന്നകുമാർ ,ജില്ല കമ്മറ്റിയംഗം ആർ.ബിജു എന്നിവരിൽ നിന്നാണ് വിശദീകരണം തേടുക. ഇതിൽ തുളസീധരക്കുറുപ്പ് മേഴ്സിക്കുട്ടിയമ്മയുടെ ഭർത്താവു കൂടിയാണ്.

എൽ.ഡി.എഫിൻ്റെ ഉറച്ച കോട്ടയായ കരുനാഗപ്പള്ളിയിലെ തോൽവി, പാർട്ടി ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടി അണികൾക്കു പോലും വിശ്വാസം ഇല്ലാത്ത പ്രവർത്തന ശൈലിയാണ് അവിടെയുണ്ടായതെന്നും മുൻ ഏരിയാ സെക്രട്ടറി കൂടിയായ വസന്തനെ പേരെടുത്തും പറയുന്ന വിമർശനമാണ് സംസ്ഥാന കമ്മറ്റി അംഗം എസ്.രാജേന്ദ്രൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ കമീഷൻ നടത്തിയിരുന്നത്.

സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ മന്ത്രി കെ.എൻ ബാലഗോപാൽ ,ആനത്തലവട്ടം ആനന്ദൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - CPM seeks explanation from kollam leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.