നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കീഴ്മാലയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പാറ പയ്യങ്കുളത്തെ പൊക്കെൻറ മകൻ എൻ. അജേഷിനാണ് വെട്ടേറ്റത്.
സംഭവത്തിൽ കീഴ്മാലയിലെ കോൺഗ്രസ് പ്രവർരത്തകൻ രത്നാകരനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു പഞ്ചായത്തിലെ പതിനാറാം വാർഡിൽ നിന്ന് മൽസരിച്ച് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ടി.എസ്. ബിന്ദുവിെൻറ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത അജേഷിനെ രത്നാകരൻ കത്തി കൊണ്ട് കൈക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ അജേഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് ഒരു സംഘം സി.പി.എം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകൻ രത്നാകരെൻറ വീട് ആക്രമിച്ചതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.