തിരുവനന്തപുരം: മുസ്ലീം സംഘടനകളും ആർ.എസ്.എസും തമ്മിലുള്ള ചർച്ചയുടെ പേരിൽ സി.പി.എം ജനശ്രദ്ധതിരിക്കുന്നുവെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. യഥാർഥ പ്രശ്നങ്ങളെ വഴിതിരിച്ചുവിടാനാണ് സി.പി.എം ശ്രമം. ക്രിസ്ത്യൻ സംഘടനകൾ ആർ.എസ്.എസുമായി ചർച്ച നടത്തിയ തിനെകുറിച്ച് മുഖ്യമന്ത്രി പറയുന്നില്ല.
മുസ്ലീം സംഘടനകളെ ഭയത്തിൽ നിർത്താനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഷിബു പറഞ്ഞു. രാജ്യത്ത് നടക്കുന്നത് ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള പോരട്ടമല്ല, മറിച്ച് ഗാന്ധിജിയുടെ ഹിന്ദുത്വവും വർഗീയ പാർട്ടികൾ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും തമ്മിലാണിത്.
സി.പി.എമ്മിന്‍റെ നിലപാടുകളാണ് ഇടതുപക്ഷം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഗവൺമെന്‍റിന് ഇടതുപക്ഷ മനസ് നഷ്ടപ്പെട്ടു. കേരളത്തിൽ ഇടതുപക്ഷ സർക്കാരേ ഉള്ളു, ഇടതുപക്ഷമില്ല. ദുരിതാശ്വാസനിധി തട്ടിപ്പ് വലിയ കുംഭകോണത്തിന്‍റെ ഭാഗമാണെന്നും ഭരണത്തിന്‍റെ പിടിപ്പുകേടാണ് ഇതിനുകാരണമെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.