േകാട്ടയം: ഗ്രൂപ്പിനുപകരം വിജയസാധ്യതയാകും കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിെൻറ പ്രധാന മാനദണ്ഡമെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഇടത് സർക്കാറിനെതിരായ വിധിയെഴുത്താകും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കോട്ടയത്ത് എത്തിയതായിരുന്നു താരിഖ്. യു.ഡി.എഫുമായി സഹകരിക്കാൻ തയാറാകുന്നവരെ ഒപ്പംചേർക്കും. തെരഞ്ഞെടുപ്പോടെ കൂടുതൽ കക്ഷികളെത്തും. എൻ.സി.പിയുടെ യു.ഡി.എഫ് പ്രവേശനത്തിൽ ഇപ്പോൾ പ്രതികരിേക്കണ്ടതില്ല.
മുന്നണിയുമായി യോജിച്ചുപോകുന്നവരുമായി സഹകരിക്കാം. പി.സി. ജോര്‍ജിനെ മുന്നണിയുമായി സഹകരിപ്പിക്കണമോയെന്ന് കെ.പി.സി.സി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആരെങ്കിലും വിട്ടുപോയാല്‍ അവരെ തടയാനാകില്ല. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് മത്സരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതിയാകും തീരുമാനിക്കുക.
ഭിന്നതകള്‍ മാറ്റി കോൺഗ്രസ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. കേരളത്തിലെ ജനങ്ങള്‍ അഴിമതിയും ക്രമക്കേടും കണ്ടുമടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ തീര്‍ത്തും ജനവിരുദ്ധമായിക്കഴിഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലനമുണ്ടാക്കും. രാജ്യം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ബ്രിട്ടീഷ് ഭരണത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് മോദി ഭരണത്തിൽ രാജ്യം കടന്നുപോകുന്നത്. ഡി.സി.സിയിൽ നടന്ന കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത അദ്ദേഹം ഒാരോ നിയോജക മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
മണ്ഡലം, ബ്ലോക്ക് പ്രസിഡൻറുമാരുമായി ആശയവിനിമയവും നടത്തി. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, കെ.പി.സി.സി വൈസ് പ്രസിഡൻറ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, എം.എം. നസീർ, ഡോ. പി.ആർ. സോന എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.