തിരിച്ചറിയല്‍രേഖ ദുരുപയോഗം ചെയ്ത് നോട്ടുമാറി ഉടമയറിഞ്ഞത് ബാങ്കിലെത്തിയപ്പോള്‍

തിരുവനന്തപുരം: വിദ്യാര്‍ഥിനിയുടെ തിരിച്ചറിയല്‍ രേഖ ബാങ്കില്‍ ഹാജരാക്കി അജ്ഞാതന്‍ പണം മാറ്റിവാങ്ങി. പണം മാറിയതാരെന്ന് ബാങ്കിനുമറിയില്ല. കുരിശുമുട്ടം അനിഴത്തില്‍ ആര്യ എസ്. നായരുടെ ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് പണം മാറിയിരിക്കുന്നത്. കൈവശമുള്ള അസാധുനോട്ടുകള്‍ മാറുന്നതിന് ശനിയാഴ്ച വൈകീട്ട് വിദ്യാര്‍ഥിനി എസ്.ബി.ടി പേയാട് ശാഖയിലത്തെിയപ്പോഴാണ് ബാങ്ക് അധികൃതര്‍ കൈമലര്‍ത്തിയത്. തിരിച്ചറിയല്‍ രേഖ ഹാജരാക്കിയപ്പോള്‍ ഒരാള്‍ക്ക് ഡിസംബര്‍ 30 വരെ ഒറ്റത്തവണ മാത്രമേ നോട്ട് മാറാനാകൂവെന്നായിരുന്നു ബാങ്കധികൃതരുടെ പ്രതികരണം.

താന്‍ ഇതിനുമുമ്പ് ബാങ്കിടപാട് നടത്തിയിട്ടില്ളെന്ന് വിദ്യാര്‍ഥിനി പറഞ്ഞതോടെ അധികൃതരും ആശയക്കുഴപ്പത്തിലായി. തുടര്‍ന്ന് വീണ്ടും സോഫ്റ്റ്വെയര്‍ പരിശോധിച്ചപ്പോള്‍ ഇതേ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഒരുവട്ടം പണം മാറിയിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. നോട്ടുമാറാനും നിക്ഷേപിക്കാനുമത്തെുന്നവരുടെ തിരക്കിനും ബഹളത്തിനുമിടയില്‍ ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ബാങ്കധികൃതരും ജീവനക്കാരും നിസ്സഹായരുമാണ്. പണം മാറുമ്പോള്‍ ഉടമയുടെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ലഭിക്കും. എന്നാല്‍, വിദ്യാര്‍ഥിനിയുടെ ഫോണില്‍ ഇങ്ങനെയൊന്ന് വന്നിട്ടില്ല. തിരിച്ചറിയല്‍ രേഖ കൈക്കലാക്കിയയാള്‍ ഇതുപയോഗിച്ച് ബാങ്കിടപാട് നടത്തിയപ്പോള്‍ സ്വന്തം നമ്പര്‍ അപേക്ഷയില്‍ നല്‍കിയിരിക്കാമെന്നതാണ് വ്യക്തമാകുന്നത്. നടപടിക്രമങ്ങള്‍ കര്‍ശനമായതിനാല്‍ മറ്റ് മാര്‍ഗമില്ലാതായതോടെ പണം മാറ്റാനാവാതെ വിദ്യാര്‍ഥിനിക്ക് മടങ്ങേണ്ടി വന്നു.

ആറ് മാസം മുമ്പ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സിം കാര്‍ഡ് എടുക്കാന്‍ ഈ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ് നല്‍കിയിരുന്നു. ഗുരുതരമായ ഈ സുരക്ഷാവീഴ്ച എങ്ങനെ തടയുമെന്ന കാര്യത്തില്‍ മിക്ക ബാങ്ക് അധികൃതര്‍ക്കും വ്യക്തമായ ധാരണയുമില്ല. പകര്‍പ്പിനൊപ്പം യഥാര്‍ഥരേഖ ഹാജരാക്കണമെന്നും ആ വ്യക്തി തന്നെയാണ് ഹാജരായതെന്ന് ഉറപ്പുവരുത്തണമെന്നുമുള്ള വ്യവസ്ഥ കര്‍ശനമാക്കണമെന്ന് ആവശ്യമുണ്ട്. മൊബൈല്‍ സിം കണക്ഷനുകള്‍ക്ക് തിരിച്ചറിയല്‍രേഖ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ദിവസവും നൂറുകണക്കിന് തിരിച്ചറിയല്‍ പകര്‍പ്പുകളാണ് ഓരോ കടയിലുമത്തെുന്നത്.

Tags:    
News Summary - currency issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.