തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിലെ അപ്ലൈഡ് ഇലക്ട്രോ മാഗ്നറ്റിക് തിയറി ചോദ്യപേപ്പർ ചോദ്യകർത്താവായ അധ്യാപിക ചോർത്തിയ സംഭവത്തെക്കുറിച്ച് സൈബർസിറ്റി അസി. കമീഷണർ ആർ. അനിൽകുമാർ അന്വേഷിക്കും. കരുനാഗപ്പള്ളി ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ് അധ്യാപികയുടെ മൊഴി അടുത്തദിവസം പൊലീസ് രേഖപ്പെടുത്തും. സാേങ്കതിക സർവകലാശാലയുടെ പരീക്ഷ റദ്ദാക്കിയെന്ന് വാട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ സാങ്കേതിക സർവകലാശാല നൽകിയ പരാതിയിൽ സൈബർസെൽ പ്രത്യേക അന്വേഷണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.