മാൻഡോസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; തമിഴ്നാട്ടിലും കേരളത്തിലും തീവ്ര മഴക്ക് സാധ്യത

കൊൽക്കത്ത/ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻഡോസ് ചുഴലിക്കാറ്റിൽ ഇന്ന് തീരം തൊടും. അർധരാത്രിയോടെ ശ്രീഹരിക്കോട്ടക്കും പുതുച്ചേരിക്കും മധ്യത്തിലൂടെയാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നത്. ചെന്നൈക്ക് സമീപ പ്രദേശമായ മഹാബലിപുരത്ത് കൂടിയാവും കരയിൽ തൊടുക.

നിലവിൽ മണിക്കൂർ 12 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ്. കാരക്കലിന് 398 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്ക് ചെന്നൈക്ക് 480 കിലോമീറ്റർ തെക്ക് കിഴക്ക് അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ട്, വില്ലുപുരം, കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം ജില്ലകളിൽ തീവ്രമഴക്ക് സാധ്യതയുണ്ട്. നാമക്കൽ, തിരുപ്പൂർ, കോയമ്പത്തൂർ, നിലഗിരീസ്, ദിണ്ടുഗൽ, തേനി, മധുരൈ, ശിവഗംഗ, വിരുത് നഗർ, തെങ്കാശി ജില്ലകളിൽ ശക്തികുറഞ്ഞ മഴക്ക് സാധ്യതയുണ്ട്.

റാണിപ്പെട്ട്, വെല്ലൂർ, തിരുപത്താർ, കൃഷ്ണഗിരി, ധർമപുരി, തിരുവണ്ണാമലൈ, കള്ളകുറിച്ചി, അരിയളൂർ, പെരമ്പലൂർ, തിരുച്ചിറപ്പള്ളി, കരൂർ, ഈറോഡ്, സേലം അടക്കമുള്ള സ്ഥലങ്ങളിലും ശക്തി കുറഞ്ഞ മഴക്ക് സാധ്യതയുണ്ട്.

മാൻഡോസ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

Tags:    
News Summary - Cyclone 'Mandous' update: Tamil Nadu, Kerala on alert after heavy rainfall forecast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.