ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമർദമായേക്കും

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി കൂടുതൽ ശക്തിപ്രാപിപ്പിക്കുന്നതിനനുസരിച്ച് വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പിലും മാറ്റം വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ആഗസ്റ്റ് എട്ടുവരെ ശക്തമായ മഴ ലഭിക്കും.

ശക്തമായ കാറ്റും മോശം കാലവസ്ഥയും കാരണം കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Tags:    
News Summary - Cyclone may become low pressure by Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.