കേരള പൊലീസ് തമിഴ്നാടിനെ പ്രീതിപ്പെടുത്തുന്നു; മുല്ലപ്പെരിയാർ ഡാം സന്ദർശനം തടഞ്ഞതിനെതിരെ സ്പീക്കർക്ക് പരാതിയുമായി ഡീൻ

കുമളി: മുല്ലപ്പെരിയാർ ഡാം സന്ദർശിക്കാനെത്തിയ തന്നെ തടഞ്ഞതിൽ പരാതിയുമായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. അവകാശ ലംഘനം ഉന്നയിച്ച് ലോകസഭ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ആശങ്കക്കിടയാക്കിയ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കാനെത്തിയ ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിനെ കേരള പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു. പൊലീസ് ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും എം.പി ചോദിച്ചു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന്​ മണിയോടെ വള്ളക്കടവ് വഴി വാഹനത്തിലെത്തിയ എം.പിയെ അണക്കെട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഒരു മണിക്കൂറിലധികം തടഞ്ഞുവെച്ചശേഷം മടക്കി അയച്ചുവെന്നാണ് പരാതി.

അണക്കെട്ടി​െൻറ ചുമതലയുള്ള തമിഴ്നാട് എക്സി. എൻജിനീയർ സാം ഇർവി​െൻറ അനുമതിയോടെയാണ് എം.പി സന്ദർശനത്തിനെത്തിയത്. എന്നാൽ, ഇടുക്കി കലക്​ടർ അനുമതി നൽകാത്തതിനാൽ തടയുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയതെന്ന് എം.പി പറഞ്ഞു.

നിലവിലെ സ്ഥിതി നേരിട്ട് മനസ്സിലാക്കി പാർലമെൻറിൽ ഉന്നയിക്കാനാണ് സന്ദർശനം തീരുമാനിച്ചത്. പൊലീസ് തമിഴ്നാടി​െൻറ പ്രീതി പിടിച്ചുപറ്റാൻ ശ്രമം നടത്തുകയായിരുന്നു. അണക്കെട്ട് സന്ദർശിക്കുന്നതിൽ തമിഴ്നാടിനില്ലാത്ത എതിർപ്പ് കേരള പൊലീസിനെന്തുകൊണ്ടാണ് ഉണ്ടായതെന്നതിൽ സംശയമുണ്ടെന്നും എം.പി വ്യക്തമാക്കി.

അണക്കെട്ടിലെത്തിയ എം.പി.യെ സ്പിൽവേയ്ക്ക് സമീപം ഇൻസ്പെക്ടർ സുവർണ കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. അണക്കെട്ട് സന്ദർശിക്കാൻ അനുമതി നൽകണമെന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും പറ്റി​െല്ലന്ന് വ്യക്തമാക്കി തിരിച്ചയക്കുകയായിരുന്നെന്ന് പറയുന്നു.

Tags:    
News Summary - Dean complains to Speaker about blocking visit to Mullaperiyar Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.