പഞ്ചാബിൽ മലയാളി വിദ്യാർഥിയുടെ മരണം: കോഴിക്കോട് എൻ.ഐ.ടി അധ്യാപകനെതിരെ കേസെടുത്തു

ചണ്ഡിഗഢ്: പഞ്ചാബിലെ ലൗലി പ്രഫഷനൽ സർവകലാശാലയിൽ മലയാളി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് എൻ.ഐ.ടി ഡയറക്ടർ പ്രസാദ് കൃഷ്ണക്കെതിരെ ഫഗ്‍വാര പൊലീസ് ആത്മഹത്യ ​പ്രേരണ കുറ്റത്തിന് കേസെടുത്തു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി അഗിൻ (21) ഫഗ്‍വാരയിലെ ഹോസ്റ്റല്‍ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് കേസ്.

2018 മുതൽ 2022 വരെ എൻ.ഐ.ടിയിൽ ബി.ടെക് കമ്പ്യൂട്ടർ വിദ്യാർഥിയായിരുന്നു അഗിൻ. കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല. വൈകാരികമായി തെറ്റിദ്ധരിപ്പിച്ച്, കോഴിക്കോട് എന്‍.ഐ.ടിയിലെ പഠനം അവസാനിപ്പിക്കാനിടയായതിന് അധ്യാപകനെ കുറ്റപ്പെടുത്തി അഗിന്റെ ഹോസ്റ്റല്‍ മുറിയില്‍നിന്ന് കണ്ടെടുത്ത കുറിപ്പിൽ പരാമർശമുണ്ട്. തന്റെ മകനെ നാല് പരീക്ഷ എഴുതാൻ കോഴിക്കോട് എ​ൻ.ഐ.ടിയിലെ പ്രഫസർ അനുവദിച്ചില്ലെന്ന് അഗിന്റെ പിതാവ് ദിലീപ് പറഞ്ഞു.

പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് എൻ.ഐ.ടി വിദ്യാർഥികൾ ആവശ്യപ്പെട്ടു. കോഴിക്കോട് എൻ.ഐ.ടിയിൽ പ്രതിഷേധവുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.

അഗിന്‍റെ മരണം; ആരോപണങ്ങൾ നിഷേധിച്ച് കോഴിക്കോട് എൻ.ഐ.ടി

ചാ​ത്ത​മം​ഗ​ലം: കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ച്ച വാ​ർ​ത്ത വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ​ഞ്ചാ​ബി​ലെ ലൗ​ലി പ്ര​ഫ​ഷ​ന​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി അഗി​ൻ എ​സ്. ദി​ലീ​പ് കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ലെ കോ​ഴ്‌​സ് നി​ർ​ത്തി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ്.

2018ലാ​ണ് എ​ൻ.​ഐ.​ടി​യി​ൽ ബി.​ടെ​ക്കി​ന് (ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ങ്) പ്ര​വേ​ശ​നം നേ​ടി​യ​ത്. 2018ൽ ​പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ പി​ന്തു​ട​രേ​ണ്ട​ത് 2017ലെ ​ബി.​ടെ​ക് റെ​ഗു​ലേ​ഷ​നാ​ണ്. വി​ദ്യാ​ർ​ഥി​ക്ക് ഒ​ന്നാം വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​നം മി​നി​മം ആ​വ​ശ്യ​മാ​യ 24 ക്രെ​ഡി​റ്റു​ക​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. 2020-21 അ​വ​സാ​ന​ത്തി​ലും ഒ​ന്നാം​വ​ർ​ഷ വി​ഷ​യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. കൂ​ടാ​തെ, ര​ണ്ടാം​വ​ർ​ഷ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് മി​നി​മം 24 ക്രെ​ഡി​റ്റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​മി​ല്ല. അ​തി​നാ​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട എ​ല്ലാ വി​ഷ​യ​ങ്ങ​ളും ക്ലി​യ​ർ ചെ​യ്യാ​ൻ 2021-22ൽ ​വീ​ണ്ടും അ​വ​സ​രം ന​ൽ​കി. നാ​ലു വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നു​ശേ​ഷ​വും ഒ​ന്നാം വ​ർ​ഷ​ത്തെ വി​ഷ​യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ച​ട്ട​പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക്ക് കോ​ഴ്സി​ൽ തു​ട​രാ​ൻ അ​ർ​ഹ​ത ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൻ.​ഐ.​ടി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Death of a Malayali student in Punjab: case has been registered against the Kozhikode NIT teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.