തിരുവനന്തപുരം: ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ സാേങ്കതികവശങ്ങൾ പരിശോധിച്ച് അവസാനഘട്ടത്തിൽ മാത്രമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ലോക്ഡൗണിൽ ആയതിനാൽ നീേട്ടണ്ട ഘട്ടമുണ്ടെങ്കിൽ പ്രത്യേകമായ ഒരുക്കം വേണ്ടതില്ല. അവസാനഘട്ടത്തിൽ സ്ഥിതി വിലയിരുത്തി തീരുമാനമെടുക്കും. ലോക്ഡൗണിന് നല്ല രീതിയിലുള്ള ഫലമുണ്ട് എന്ന് തന്നെയാണ് സർക്കാർ വിലയിരുത്തൽ.
രോഗവ്യാപനം വലിയതോതിൽ നടക്കുന്നു. ലോക്ഡൗണിൽ വലിയ സഹകരണമുണ്ടായിട്ടും രോഗവ്യാപനം കുറക്കാൻ കഴിയുന്നില്ല എന്നത് ആശങ്കക്ക് വക നൽകുന്ന കാര്യമല്ല. മൂന്നോ നാലോ ദിവസം കഴിഞ്ഞാൽ സ്ഥിതി ആകെ മാറില്ല. കുറച്ച് ദിവസം കഴിഞ്ഞാലാണ് മാറ്റം വരുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുേമ്പാൾ മരണനിരക്കും കൂടും എന്ന് നേരേത്തതന്നെ പറയുന്ന കാര്യമാണ്. ആ തോതിലുള്ള വർധനയാണ് ഇപ്പോഴുള്ളത്. വല്ലാത്ത രീതിയിൽ മരണനിരക്ക് വർധിച്ചു എന്ന് പറയാൻ കഴിയില്ല. പേക്ഷ ഇപ്പോഴത്തെ നിരക്ക് പോലും നമ്മളെ വേദനിപ്പിക്കുന്നതാണ്. കുറച്ചുകൊണ്ടുവരാൻ തന്നെയാണ് തീവ്രശ്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.