ദീപയുടെ നിരാഹാരം: ഡയറക്​ടറെ ചുമതലയിൽ നിന്ന്​ മാറ്റി

കോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ്​ ഇൻറർ യൂനിവേഴ്​സിറ്റി സെൻറർ ഫോർ നാനോസയൻസ്​ ആൻഡ്​ നാനോ ടെക്​നോളജിയുടെ (ഐ.ഐ.യു.സി.എൻ.എൻ) ചുമതല ഡോ. നന്ദകുമാർ കളരിക്കലിൽനിന്ന്​ വൈസ്​ ചാൻസലർ ഡോ. സാബു തോമസ്​ ഏറ്റെടുത്തു. സർവകലാശാലക്കു മുന്നിൽ നിരാഹാരം തുടരുന്ന ഗവേഷക വിദ്യാർഥിനി ദീപ പി. മോഹ​െൻറ പരാതി ചർച്ച ചെയ്യാൻ ശനിയാഴ്​ച ചേർന്ന യോഗമാണ്​ തീരുമാനമെടുത്തത്​.

എന്നാൽ, പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കുറിപ്പാണ് സർവകലാശാല പുറത്തുവിട്ടിരിക്കുന്നതെന്നും നന്ദകുമാറിനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നുമാണ്​ ദീപയുടെ നിലപാട്. ദീപ ഉന്നയിച്ച പ്രശ്​നങ്ങൾ ചർച്ച ​െചയ്യാൻ നാലംഗ കമ്മിറ്റി രൂപവത്​കരിച്ചതായി സർവകലാശാല അറിയിച്ചു. സ്​കൂൾ ഓഫ്​ ഗാന്ധിയൻ തോട്ട്​​സ്​​​ ആൻഡ്​ ​െഡവലപ്​മെൻറ്​ സ്​റ്റഡീസ്​ വകുപ്പ്​ മേധാവി ഡോ. എം.എച്ച്​. ഇല്യാസ്​, സിൻഡിക്കേറ്റ്​ അംഗങ്ങളായ ഡോ. കെ.എം. സുധാകരൻ, ഡോ. ഷാജില ബീവി, ഡോ. ആർ. അനിത എന്നിവർ ഉൾപ്പെട്ടതാണ്​ കമ്മിറ്റി. ദീപ പി. മോഹ​െൻറ ഗവേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും മാർഗനിർ​േദശങ്ങൾ നൽകുന്നതിനും അഞ്ചംഗ കമ്മിറ്റിയും രൂപവത്​കരിച്ചു. വി.സി ഡോ. സാബു തോമസ്​, പ്രോ-വി.സി ഡോ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ്​ അംഗങ്ങളായ ഡോ. കേരളവർമ, പ്രഫ. പി. ഹരികൃഷ്​ണൻ, ഡോ. ഷാജില ബീവി എന്നിവരാണ്​ ശനിയാഴ്​ച ചേർന്ന യോഗത്തിൽ പ​​ങ്കെടുത്തത്​.

നന്ദകുമാർ കളരിക്കലിനെ ഡയറക്​ടർ സ്ഥാനത്തുനിന്ന്​ മാറ്റുക, ദീപക്ക്​ അനുകൂലമായ കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമീഷ​െൻറ ഉത്തരവും നടപ്പാക്കുക, ലാബ് അനുവദിച്ചു നൽകുകയും ആവശ്യമായ മെറ്റീരിയലുകൾ ലഭ്യമാക്കുകയും ചെയ്യുക, ഹോസ്​റ്റൽ സൗകര്യം ലഭ്യമാക്കുക, തടഞ്ഞുവെച്ച ഫെലോഷിപ്​ തുക ലഭ്യമാക്കുക, എക്​സ്​റ്റൻഷൻ ഫീസ് ഈടാക്കാതെ തന്നെ വർഷം നീട്ടി അനുവദിക്കുക എന്നീ ആവശ്യങ്ങൾ​ ഉന്നയിച്ച്​ ഒക്​ടോബർ 29നാണ്​ ദീപ നിരാഹാരം ആരംഭിച്ചത്​. തുടർന്ന്​ നവംബർ ഒന്നിന്​ വി.സി വിളിച്ച യോഗം നന്ദകുമാർ കളരിക്കലിനെതിരായ ആവശ്യം ഒഴിച്ച്​ ബാക്കിയെല്ലാം അംഗീകരിച്ചിരുന്നു.

എന്നാൽ, നന്ദകുമാർ കളരിക്കലിനെ വകുപ്പി​െൻറ ചുമതലയിൽനിന്ന്​ മാറ്റാത്തതിനാൽ ദീപ നിരാഹാരം തുടരുകയായിരുന്നു. ഇതിനിടെ ശനിയാഴ്​ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്താൻ എന്താണ് തടസ്സമെന്ന് സർവകലാശാല​യോട്​ ആരാഞ്ഞു. തുടർന്നാണ്​ വിദ്യാർഥിനി ഗവേഷണം നടത്തുന്ന വകുപ്പി​െൻറ ചുമതല വി.സി ഏറ്റെടുത്തത്​.

Tags:    
News Summary - deep p mohan strike Director fired in MG university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.