തിരുവനന്തപുരം: പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി വ്യാജപ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെ പൊലീസ് കേസെടുത്തു. ആശ്രമാധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഉള്ളൂർ സ്വദേശി എസ്. മഹേഷ് കുമാറിനെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തത്.
മുമ്പ് പലതവണ ഇയാൾ അപവാദ പ്രചാരണങ്ങൾ നടത്തിയിരുന്നു. അന്ന് ആശ്രമം നൽകിയ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. വിവിധ അന്വേഷണ ഏജൻസികൾ ആശ്രമം സന്ദർശിച്ചെന്നും പ്രധാന സന്യാസിയെ ചോദ്യംചെയ്തെന്നും ഇയാൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.