കൊല്ലം: ആശുപത്രിയിൽ കൊലചെയ്യപ്പെട്ട ഡോ. വന്ദനദാസ് കേസിൽ പ്രതിഭാഗം വിടുതൽ ഹരജി (ഡിസ്ചാർജ് പെറ്റീഷൻ) നൽകി. പ്രതിയെ കൊല്ലം അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻ ജഡ്ജി-ഒന്ന് പി.എൻ. വിനോദ് മുമ്പാകെ ഹാജരാക്കിയപ്പോൾ പ്രതിഭാഗം വിടുതൽ ഹരജി നൽകുകയായിരുന്നു. ഇതോടെ നടപടികൾ 22ലേക്ക് മാറ്റി.
വന്ദനയുടെ മാതാപിതാക്കൾ വാദം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്നും വിചാരണ നിർത്തിവെക്കാനും ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ നേരത്തേ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും ആശുപത്രി ജീവനക്കാർക്കെതിരെയുമാണ് വന്ദനയുടെ മാതാപിതാക്കളുടെ ഹരജി. ഈ സാഹചര്യം മനസ്സിലാക്കിയാണ് പ്രതിഭാഗം ബുധനാഴ്ച കോടതിയിൽ ഡിസ്ചാർജ് പെറ്റീഷൻ നൽകിയത്.
സംഭവം നടന്ന 2023 മേയ് 10ന് അറസ്റ്റിലായ പ്രതി സന്ദീപ് നിലവിൽ റിമാൻഡിലാണ്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ.ബി.എ. ആളൂരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.