തിരുവനന്തപുരം: ഡിഗ്രിതല പരീക്ഷകളില്‍ മലയാളം-ന്യൂനപക്ഷ ഭാഷാ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പി.എസ്.സി തീരുമാനിച്ചു. ഭരണഭാഷാ സംബന്ധമായ സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയം നടപ്പാക്കുന്നതോടൊപ്പം ന്യൂനപക്ഷ ഭാഷാ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിരക്ഷയും പരിഗണനയും ലഭിക്കുകയും ചെയ്യുന്ന വിധത്തില്‍ ചോദ്യപേപ്പര്‍ മൊഡ്യൂളുകള്‍ പുന$സംവിധാനം ചെയ്യും. ഇതിന് ആവശ്യമായ മാര്‍ഗരേഖ തയാറാക്കുന്നതിന് ഡോ. ജോര്‍ജ് ഓണക്കൂര്‍ കോഓഡിനേറ്ററായ എട്ടംഗ സമിതിയെയും നിയോഗിച്ചു. ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മയെ കണ്‍വീനറായും പി.എസ്.സി പരീക്ഷാ കണ്‍ട്രോളര്‍ എന്‍. നാരായണശര്‍മയെ ഡയറക്ടറായും ചുമതലപ്പെടുത്തി.
ഭരണഭാഷാ വിദഗ്ധര്‍, മലയാളം, തമിഴ്, കന്നട ഭാഷകളിലെ കോളജ്-സര്‍വകലാശാലാ അധ്യാപകര്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ച നടത്തിയ പ്രാഥമിക ആലോചനയോഗം പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷകളില്‍ ഭാഷാ സംബന്ധമായ ചോദ്യങ്ങള്‍ കാരണമുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതും ഭാഷാ ചോദ്യങ്ങള്‍ പരാതികള്‍ക്കിടനല്‍കാത്തവിധം ഉള്‍പ്പെടുത്തുന്നതും സംബന്ധമായ വശങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.
പി.എസ്.സി അംഗം പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഡോ.പി. മോഹന്‍ദാസ്, കെ. പ്രേമരാജന്‍, അഡ്വ. വി.ടി. തോമസ്, ടി.ടി. ഇസ്മായില്‍, ഇ. രവീന്ദ്രനാഥന്‍, ആര്‍. പാര്‍വതീദേവി, പി. സുരേഷ്കുമാര്‍, പി.എസ്.സി സെക്രട്ടറി സാജുജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു. എന്‍. നാരായണശര്‍മ സ്വാഗതവും പി.എസ്.സി. അംഗം പ്രഫ. ലോപ്പസ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.