തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാർ നടപ്പാക്കിയ നോട്ട് നിരോധത്തിലൂടെ സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം ചെറുകിട വ്യവസായങ്ങള്‍ അടച്ചുപൂട്ടേണ്ടിവന്നതായി മന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു. 10 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. നിര്‍മാണ മേഖലയെയും അസംഘടിത മേഖലയെയും നിരോധനം സാരമായി ബാധിച്ചു.
നോട്ടുനിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഡിജിറ്റല്‍ ഇടപാട് എന്ന ആശയം പരാജയപ്പെട്ടു. ഡിജിറ്റല്‍ ഇടപാടില്‍ നേരത്തേ വര്‍ധന രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ കുത്തനെ ഇടിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേരത്തേ ഉണ്ടായിരുന്നതിനെക്കാള്‍ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിൽ വന്നത് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.