ഗൃഹപ്രവേശനത്തിന് അവധി നിഷേധിച്ചു; കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി

കർണാടക: ഗൃഹപ്രവേശനത്തിന് അവധി നിഷേധിച്ചതിനെ തുടർന്ന് കര്‍ണാടകയില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് തോന്നക്കാട് സ്വദേശി എം. അഖിലേഷ് (20) ആണ് മരിച്ചത്. കോലാര്‍ ശ്രീ ദേവരാജ് യു.ആർ.എസ് മെഡിക്കല്‍ കോളജിലെ ബി.പി.ടി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

അഖിലേഷിന്റെ ചെറിയനാട്ടെ വീടിന്റെ ഗൃഹപ്രവേശം ഞായറാഴ്ച നടക്കാനിരിക്കെയാണ് സംഭവം. അഖിലേഷിന് നാട്ടിലെത്താന്‍ വെള്ളിയാഴ്ച രാത്രിയിലേക്ക് വിമാനടിക്കറ്റ് എടുത്തു നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, കോളജ് അധികൃതര്‍ അവധി നല്‍കിയില്ലെന്നും ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കോളജില്‍നിന്ന് അഖിലേഷ് ഹോസ്റ്റല്‍ മുറിയിലേക്ക് പോയിരുന്നു. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനാൽ മറ്റു വിദ്യാര്‍ഥികള്‍ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ജനലിലെ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ അഖിലേഷിനെ കണ്ടെത്തിയത്. മധ്യപ്രദേശില്‍ ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ എം.സി. മനുവിന്റെയും വി.ജെ. ശ്രീകലയുടെയും മകനാണ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടന്നു.

Tags:    
News Summary - Denied leave to House warming; Malayali medical student committed suicide in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.