തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ധർമടം കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരായി ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ദളിത് ഭൂമി പ്രശ്നം ഉയർത്തി ബി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തെയും കോടിയേരി വിമർശിച്ചു. ദളിതർക്ക് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും കോടിയേരി പറഞ്ഞു. രോഹിത് വെമുലയുടെ ആത്മഹത്യയിലടക്കം ബി.ജെ.പിയുടെ ഇരട്ടത്താപ്പ് കണ്ടതാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.