ആലപ്പുഴ: സിനിമ സംവിധാനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കേസ് രാജിയായതിനാല്‍ പിന്നീട് വെറുെതവിട്ടു.
വ്യാഴാഴ്ച വൈകീട്ട് പാലക്കാട് വിക്ടോറിയ കോളജിന് സമീപത്തെ ശ്രീകുമാര്‍ മേനോെൻറ പുഷ് ഇൻറഗ്രേറ്റഡ് കമ്യൂണിക്കേഷൻസ് ഓഫിസിലെത്തി ആലപ്പുഴ സൗത്ത് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ശ്രീവത്സം ഗ്രൂപ്പിെൻറ പരാതിയില്‍ വഞ്ചനക്കുറ്റം ചുമത്തിയായിരുന്നു നടപടി. 2016ല്‍ സിനിമ സംവിധാനം ചെയ്യാമെന്ന് പറഞ്ഞ് ഏഴുകോടിയിലധികം രൂപ കൈപ്പറ്റിയെന്നും പലവട്ടം ബന്ധപ്പെട്ടിട്ടും വിവരമൊന്നും നല്കാന് തയാറായില്ലെന്നുമായിരുന്നു പരാതി. എന്നാല്‍, അറസ്റ്റ് ചെയ്ത് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീവത്സം ഗ്രൂപ് പണം കിട്ടിയെന്ന് അറിയിച്ച് കേസ് രാജിയായി. ഇതോടെയാണ് കേസ് ഒത്തുതീര്‍പ്പായത്. ശ്രീവത്സം ഗ്രൂപ്പിനായി ആലപ്പുഴ കളർകോട് വാർഡിൽ രാജേന്ദ്രൻ പിള്ളയാണ് പരാതി നല്‍കിയത്.
മോഹന്‍ലാലും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച 'ഒടിയന്' ചിത്രത്തിനുപുറമെ നിരവധി പരസ്യചിത്രങ്ങളുടെ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്. നടി മഞ്ജു വാര്യര്‍ നല്കിയ പരാതിയില്‍ 2019ല്‍ ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.