തൃശൂർ: കലാമൂല്യമുള്ള സിനിമയോടൊപ്പം സഞ്ചരിച്ച സംവിധായകൻ യതീന്ദ്രദാസ് (74) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജാശുപത്രിയിൽ ശനിയാഴ്ച പുലർച്ച 3.40നായിരുന്നു അന്ത്യം.
അർബുദബാധിതനായ അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചിരുന്നു. സായികുമാർ അഭിനയിക്കുന്ന 'ഉൾക്കനൽ' എന്ന ചിത്രത്തിെൻറ ചിത്രീകരണം പൂർത്തിയാക്കി ഡബ്ബിങ് പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തിയിരിക്കെയാണ് രോഗം മൂർച്ഛിച്ച് ചെന്നൈയിൽ നിന്ന് തൃശൂരിലെത്തിയത്.
എ. വിൻസൻറ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി.കെ. പൊറ്റെക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം നിരവധി കാലം സഹസംവിധായകനായിരുന്നു.
വ്യാപാരതാൽപര്യങ്ങളോടെ മാത്രം സിനിമകളൊരുക്കാനെത്തിയ അവസരങ്ങളോട് അദ്ദേഹം അകലം പാലിച്ചു. ജർമൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് യതീന്ദ്രദാസിെൻറ 'ഓമനത്തിങ്കൾ' ആയിരുന്നു.
അഞ്ജു ഈ സിനിമയിലെ അഭിനയത്തിന് ബാലതാരത്തിനുള്ള പുരസ്കാരം നേടി. 'ഒടുവിൽ കിട്ടിയ വാർത്ത'യാണ് മറ്റൊരു സിനിമ. നിരവധി ഡോക്യുമെൻററികളും സംവിധാനം ചെയ്തു.
ഭാര്യ: നിമ്മി. സഹോദരങ്ങൾ: മോഹൻദാസ്, ദേവദാസ്, സൂര്യാഭായ്, കിരൺദാസ്. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.