മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന്​ മ​ട​ങ്ങു​ന്ന സം​സ്ഥാ​ന

സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി

ലീഗ് നേതാക്കൾക്കിടയിലെ ഭിന്നതക്ക് കാരണം നിലപാടുകളിലെ വൈരുധ്യം

കോഴിക്കോട്: മുസ്ലിം ലീഗിനകത്ത് നേതാക്കൾ തമ്മിലെ ഭിന്നതക്ക് കാരണം നിലപാടുകളിലെ വൈരുധ്യം. സർക്കാറുമായും സി.പി.എമ്മുമായും പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് പോകേണ്ടതില്ലെന്ന ഒരുവിഭാഗത്തിന്‍റെ നിലപാടും കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെയും കേരളത്തിൽ സി.പി.എമ്മിനെതിരെയും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന മറുഭാഗത്തിന്‍റെ നിലപാടും തമ്മിലെ ഏറ്റുമുട്ടലാണ് അസ്വാരസ്യങ്ങൾക്ക് ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

നിലപാടിലെ ഈ വൈരുധ്യമാണ് മുന്നണി മാറ്റ സൂചനയായിപോലും പുറത്ത് വ്യാഖ്യാനിക്കപ്പെടുന്നത്. ഔദ്യോഗികതലങ്ങളിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ലെങ്കിലും വ്യക്തികൾ തമ്മിലെ ആരോപണ പ്രത്യാരോപണങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിയുടെ പരോക്ഷ വിമർശനങ്ങളും അദ്ദേഹത്തെ പിന്തുണക്കുന്ന എം.കെ. മുനീറിന്‍റെ നിലപാടും അതിനെതിരായ മറുവിഭാഗത്തിന്‍റെ വിമർശനവും പാർട്ടി പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിലേക്ക് വളർന്നിരിക്കയാണ്.

പാർട്ടിയുടെ നിലപാടുകൾ മറ്റേതെങ്കിലും പാർട്ടികളുടെ ആലയത്തിൽ പണയപ്പെടുത്തരുതെന്ന ഷാജിയുടെ വിമർശനം പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായാണ് വിലയിരുത്തപ്പെട്ടത്. മലപ്പുറത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഷാജിക്കെതിരെ കടുത്ത വിമർശനം ഉയർന്നത് ഈ പശ്ചാത്തലത്തിലാണ്. പാർട്ടി അധ്യക്ഷൻ സാദിഖലി തങ്ങളും ഷാജിക്കെതിരായ വിമർശനങ്ങൾ ശരിവെക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. സംഘടന സംവിധാനത്തിന് പുറത്ത് പാർട്ടി നേതാക്കൾക്കെതിരെ വിമർശനം ഉയർത്തുന്നതിനെതിരെ സാദിഖലി തങ്ങൾ മുന്നറിയിപ്പ് നൽകുകയും ചെയ്തു. യൂത്ത്ലീഗ് ജന. സെക്രട്ടറി പി.കെ. ഫിറോസ് ഷാജിക്കെതിരെ കടുത്ത പ്രയോഗമാണ് നടത്തിയത്. മുസ്ലിം ലീഗ് എന്ന വടവൃക്ഷത്തിന്‍റെ കൊമ്പിൽനിന്ന് ആരെങ്കിലും കസർത്തുകളിച്ചാൽ അതിൽനിന്ന് വീഴുന്നവർക്കാകും പരിക്കേൽക്കുകയെന്നും വൃക്ഷത്തിന് ഒരു പരിക്കുമുണ്ടാകില്ലെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇരിക്കുന്ന വേദിയിൽ ഫിറോസ് നടത്തിയ പരസ്യവിമർശനം ഇരുവരുടെയും അറിവോടെയാണെന്ന് മറുഭാഗം കരുതുന്നു. ഇതോടെയാണ് ഡോ. എം.കെ. മുനീർ ഫിറോസിനെതിരെ വെടിപൊട്ടിച്ചത്. ഫിറോസ് പറഞ്ഞത് അയാൾക്കും ബാധകമാണെന്നായിരുന്നു മുനീറിന്‍റെ പ്രതികരണം. ഫിറോസിന്‍റെ വിമർശനം ഷാജിക്കെതിരായ കടുത്ത നീക്കത്തിന്‍റെ സൂചനയാണെന്ന് മനസ്സിലാക്കിയാണ് മുനീർ അടക്കമുള്ള മറുഭാഗത്തെ നേതാക്കളും നിലപാട് കടുപ്പിച്ചത്.

തിങ്കളാഴ്ച പാണക്കാട് എത്തി ഷാജി തന്‍റെ ഭാഗം വിശദീകരിച്ച സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ, കെ.പി.എ. മജീദ് എന്നിവർ സാദിഖലി തങ്ങളോട് അഭ്യർഥിച്ചതായാണ് വിവരം. തന്‍റെ പ്രസംഗം പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പ്രയാസമുണ്ടാക്കിയെങ്കിൽ അദ്ദേഹത്തോട് ക്ഷമചോദിക്കാൻ തയാറാണെന്ന് ഷാജി സാദിഖലി തങ്ങളോട് പറഞ്ഞു. അതേസമയം, തന്‍റെ നടപടികൾ വിവാദമാകുമ്പോൾ കുറ്റസമ്മതം നടത്തുന്നത് ഷാജിയുടെ പതിവാണെന്നും തുടർന്നും പരസ്യ വിമർശനവുമായി രംഗത്തുവരാറുണ്ടെന്നും കുഞ്ഞാലിക്കുട്ടി പക്ഷക്കാർ ചൂണ്ടിക്കാട്ടുന്നു.

മുസ്​ലിംലീഗിൽ രണ്ടു​ ചേരികളില്ല –കുഞ്ഞാലിക്കുട്ടി

മ​ല​പ്പു​റം: മു​സ്​​ലിം​ലീ​ഗി​​ൽ ര​ണ്ടു​ ചേ​രി​ക​ളി​ല്ലെ​ന്ന്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. കെ.​എം. ഷാ​ജി വി​ഷ​യ​ത്തി​ൽ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ത​ങ്ങ​ൾ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. പാ​ർ​ട്ടി സം​വി​ധാ​നം അ​നു​സ​രി​ച്ച്​ അ​തി​ന്​ മു​ക​ളി​ലേ​ക്ക്​ മ​റ്റൊ​രു അ​ഭി​പ്രാ​യം ആ​രും പ​റ​യാ​റി​ല്ല. പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ്​ ഒ​രു തീ​രു​മാ​നം എ​ടു​ത്താ​ൽ എ​ല്ലാ​വ​രും അ​തി​നോ​ടൊ​പ്പ​മാ​ണ്. ലീ​ഗി​ൽ ത​ങ്ങ​ളു​ടെ ചേ​രി മാ​ത്ര​മാ​ണു​ള്ള​ത്. ചേ​രി​ക​ളു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള മൂ​ഢ​വി​ശ്വാ​സ​ങ്ങ​ൾ ആ​ർ​ക്കു​മി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Division among League leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.