പരിഹാസം ശ്രദ്ധിക്കാറില്ല, കാര്യങ്ങൾ ചെയ്തുകാണിക്കും- വി. ശിവൻകുട്ടി

ആലപ്പുഴ: ഏതാണ് വകുപ്പെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കാര്യങ്ങൾ ചെയ്തുകാണിക്കുമെന്ന് നിയുക്ത വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏത് വകുപ്പ് ആയാലും കഴിഞ്ഞ 40 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ്, മേയര്‍, എംഎല്‍എ തുടങ്ങിയ നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

എതിരാളികളുടെ പരിഹാസമൊന്നും ശ്രദ്ധിക്കാറില്ല. 40 വര്‍ഷക്കാലമായി കണ്ടുകൊണ്ടിരിക്കുന്നതല്ലേ. സോഷ്യല്‍ മീഡിയയിലും ഒരു കൂട്ടര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതൊന്നും ഒരു പ്രശ്നമല്ല. ബാധിച്ചിട്ടേയില്ല. നമ്മള്‍ കാര്യങ്ങള്‍ ചെയ്തുകാണിക്കുക എന്നതു മാത്രമേയുള്ളൂവെന്നും വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ വി. ശിവന്‍കുട്ടി പറഞ്ഞു.

രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് പോയി. ഇന്ന് വൈകീട്ട് 3.30നാണ് സത്യപ്രതിജ്ഞ. 

Tags:    
News Summary - Do not pay attention to jokes - V. Shivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.