സുനാമി: വ്യാജ സന്ദേശം പ്രചരിപ്പിക്കരുതെന്ന് കന്യാകുമാരി ജില്ലാ കലക്ടർ 

നാഗർകോവിൽ: സാമൂഹിക മാധ്യമങ്ങൾവഴി കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊതുജനങ്ങൾക്കിടയിൽ സുനാമിയുടെ ആക്രമണം ഉണ്ടാകാൻപോകുന്നതായി സന്ദേശങ്ങൾ പ്രചരിച്ചുവരുന്നു. ഇത് വ്യാജമാണെന്ന് കന്യാകുമാരി ജില്ലാ കലക്ടർ സജ്ജൻസിങ് ആർ. ചവാൻ വാർത്താകുറിപ്പിൽ അറിയിച്ചു. 

വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്കെതിരെ നിയാനുസൃതമായ നടപടികൾ സ്വീകരിക്കും. സുനാമിയെക്കുറിച്ച് എന്തെങ്കിലും സൂചനകൾ ഉണ്ടെങ്കിൽ ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യ ദേശീയ കടലോര സേവാ കേന്ദ്രം 24 മണിക്കൂറിന് മുമ്പ് കേന്ദ്ര സംസ്​ഥാന സർക്കാരുകൾക്ക് വിവരം നൽകും.അത്തരത്തിൽ ഒരു സന്ദേശം ലഭിക്കാത്ത പശ്ചാതലത്തിൽ ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്

Tags:    
News Summary - don't share tsunami messages; kanyakumari district collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.