തൃശൂർ: മുറിച്ച മുടി ഇനി കളയാൻ പ്രയാസപ്പെടേണ്ട. മുടി വളമാക്കുന്ന സാേങ്കതിക വിദ്യ കേരള കാര്‍ഷിക സര്‍വകലാശാലയുടെ മൈക്രോ ബയോളജി വിഭാഗം വികസിപ്പിച്ചു. മുറിച്ച മുടി കുമിഞ്ഞു കൂടുന്നത് പ്രശ്നമാണെന്ന് കാണിച്ച് കേരള സ്റ്റേറ്റ് ബാര്‍ബേഴ്സ് അസോസിയേഷന് സര്‍വകലാശാലയെ സമീപിച്ചിരുന്നു. ജൈവ മാലിന്യ സംസ്കരണത്തിന് പല സാങ്കേതിക വിദ്യകളും വികസിപ്പിച്ച സര്‍വകലാശാലക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാവുമോ എന്നായിരുന്നു അസോസിയേഷെൻറ അന്വേഷണം.
വൈസ് ചാന്‍സലർ ഡോ. പി. രാജേന്ദ്രെൻറ നിര്‍ദേശപ്രകാരം വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജിലെ മൈക്രോ ബയോളജി വിഭാഗമാണ് ഗവേഷണം നടത്തിയത്. മുടി ദ്രവ രൂപത്തിലുള്ള സസ്യ പോഷകമായാണ് മാറ്റിയത്. മുടിനാരുകള്‍ കഴുകി വൃത്തിയാക്കിയ ശേഷം താപ-രാസ പ്രക്രിയകളിലൂടെ ഉണ്ടാക്കിയ ലായനി നേര്‍പ്പിച്ച് തളിക്കുന്നതിലൂടെ ചെടികള്‍ക്ക് കൂടുതല്‍ വളര്‍ച്ചയും ആരോഗ്യവും ഉണ്ടാക്കാനായതായി പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നൽകിയ ഡോ. ഡി. ഗിരിജ അവകാശപ്പെട്ടു.
വെള്ളാനിക്കരയിലെ വെണ്ടത്തോട്ടത്തില് ഇത് പരീക്ഷിച്ചു. സാധാരണ വളം പ്രയോഗിച്ച ചെടികളെക്കാള്‍ ആരോഗ്യവും വളര്‍ച്ചയും മുടിയില്‍ നിന്നുണ്ടാക്കിയ ദ്രാവകം മാത്രം തളിച്ച ചെടികളില്‍ കണ്ടു. ലോകത്താകെ മാലിന്യ പ്രശ്നമായി തലവേദന സൃഷ്ടിക്കുന്ന മുടി നാരുകള്‍ക്ക് ഉൽപാദനപരമായ ഉപയോഗം കണ്ടെത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഡോ. രാജേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.