ഡോ. ജുനൈദ്​ ബുഷ്​റി കുസാറ്റ്​ വി.സി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി ശാ​സ്ത്ര സാ​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) വൈ​സ്​ ചാ​ൻ​സ​ല​റു​ടെ ചു​മ​ത​ല ഫി​സി​ക്സ്​ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ.​എം. ജു​നൈ​ദ്​ ബു​ഷ്​​റി​ക്ക്​ ന​ൽ​കി ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ട്ടു. നി​ല​വി​ൽ വി.​സി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡോ.​പി.​ജി. ശ​ങ്ക​ര​ൻ വി​ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മ​നം.

2016 മു​ത​ൽ 2019 വ​രെ കു​സാ​റ്റ്​ ഫി​സി​ക്സ്​ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്നു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ഫി​സി​ക്സി​ൽ പി​എ​ച്ച്.​ഡി നേ​ടി​യ ജു​നൈ​ദ്​ കു​സാ​റ്റി​ൽ അ​ധ്യാ​പ​ക​നാ​യി എ​ത്തും​മു​മ്പ്​ താ​യ്​​വാ​നി​ൽ കൊ​റി​യ അ​ഡ്വാ​ൻ​സ്​​ഡ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി, ജ​പ്പാ​നി​ൽ ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റ്​ ഓ​ഫ്​ ഇ​ല​ക്​​ട്രോ​ണി​ക്സ്​ സ്​​ട്ര​ക്​​ച​ർ, സ്​​പെ​യി​നി​ലെ വ​ല​ൻ​സി​യ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കു​സാ​റ്റി​ൽ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ്​ കൂ​ടി​യാ​ണ്​ ഡോ. ​ജു​നൈ​ദ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.