അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണം: സ​ർ​ക്കാ​റി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ ട്രൈ​ബ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സി​നെ സ്ഥ​ലം​മാ​റ്റി. തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രാ​യ വി​മ​ര്‍ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥ​ലം​മാ​റ്റം. ഭ​ര​ണ​സൗ​ക​ര്യാ​ര്‍ഥ​മാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.

പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശൂ​പ​ത്രി സൂ​പ്ര​ണ്ട് മു​ഹ​മ്മ​ദ് അ​ബ്​​ദു​ൽ റ​ഹ്​​മാ​നാ​ണ് കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ശി​ശു​മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് അ​ട്ട​പ്പാ​ടി​യെ സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് പ്ര​ഭു​ദാ​സ് ആ​രോ​പി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജി​െൻറ സ​ന്ദ​ര്‍ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്ര​സ്താ​വ​ന.

Tags:    
News Summary - Dr Prabhudas transferred for criticism in Attappadi child death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.