മുട്ടുചിറ (േകാട്ടയം): ‘‘പൊന്നുമോളേ കണ്ണുതുറക്കൂ...’’ ജീവിതത്തിന്റെ താളമായിരുന്ന ഏക മകൾ ചിതയിലമരുമ്പോൾ നെഞ്ചുപൊട്ടി അലറിക്കരയുകയായിരുന്നു വസന്തകുമാരി. പലതവണ തളർന്നുവീണ വസന്തകുമാരിയെ താങ്ങിയെടുത്ത് അന്ത്യചുംബനത്തിന് ചിതക്കരികിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇതിനിടെ, ബന്ധുക്കൾ കരയരുതെന്ന് പറഞ്ഞപ്പോൾ, ‘‘ഇനിയെങ്കിലും ഞാനൊന്ന് കരഞ്ഞോട്ടെ, രണ്ടുദിവസമായി പിടിച്ചുനിൽക്കുകയായിരുന്നു...’’ ഈ വാക്കുകളിൽ ചുറ്റും നിന്നവരും വിങ്ങിപ്പൊട്ടി.
കർമങ്ങൾക്കുശേഷം മൃതദേഹം ചിതയിലേക്കെടുക്കുമ്പോഴേക്കും വസന്തകുമാരി തളർന്നുവീണു. ഡോക്ടർമാരുടെ പരിശോധനയിൽ പൾസും ഷുഗറും കുറഞ്ഞതായി കണ്ടു. തുടർന്ന്, അന്ത്യയാത്രയേകാൻ താങ്ങിയെടുത്ത് വസന്തകുമാരിയെ ചിതക്കരികിലേക്ക് എത്തിച്ചത്.
ഇവിടെ എത്തിച്ചപ്പോഴായിരുന്നു പ്രാണൻ പിടയും വേദനയിൽ ‘‘പൊന്നുമോളേ കണ്ണു തുറക്കൂ’’ എന്ന നിലവിളി.പിന്നീട് പിതാവ് മോഹൻദാസും വസന്തകുമാരിയും മാറി മാറി മതിവരുവോളം അന്ത്യചുംബനങ്ങൾ നൽകി. തുടർന്നായിരുന്നു ചിതക്ക് തീ കൊളുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.