1. ഡോ. വന്ദന ദാസ് 2. മാതാപിതാക്കളായ കെ.ജി മോഹൻദാസും വസന്ത കുമാരിയും

ഡോ. വന്ദന ഇനി കണ്ണീരോർമ; ‘അംബാസഡർ കാറി’ൽ കല്യാണ മണ്ഡപത്തിൽ എത്തിക്കണമെന്ന പിതാവിന്‍റെ ആഗ്രഹം ബാക്കി

മകൾ വന്ദന ദാസിന്‍റെ അകാലത്തിലെ വേർപാട് കെ.ജി മോഹൻദാസ്-വസന്ത കുമാരി ദമ്പതികളുടെ സ്വപ്നങ്ങൾ പൂർത്തിയാക്കാനാവാതെ. ഹൗസ് സർജൻസി പൂർത്തിയാക്കി കോട്ടയം കുറുപ്പുന്തറയിലെ വീട്ടിൽ തിരിച്ചെത്തുന്ന വന്ദനയുടെ വിവാഹം നടത്താനുള്ള ആലോചനയിലായിരുന്നു കുടുംബം. ഇതിനായി അനുയോജ്യനായ വരനെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു മോഹൻദാസും വസന്ത കുമാരിയും.

മകളെ വിവാഹം നടക്കുന്ന കല്യാണ മണ്ഡപത്തിലേക്ക് തന്‍റെ പഴയ അംബാസഡർ കാറിൽ കൊണ്ടു പോകണമെന്നാണ് പിതാവ് മോഹൻദാസ് ആഗ്രഹിച്ചിരുന്നത്. ഇക്കാര്യം തന്‍റെ അടുത്ത സുഹൃത്തുകളോടും ബന്ധുവിനോടും വന്ദനയുടെ പിതാവ് പങ്കുവെക്കുകയും ചെയ്തിരുന്നു. വന്ദനയുടെ വേർപാടിലൂടെ തന്‍റെ സ്വപ്നം സഫലീകരിക്കാൻ സാധിക്കാത്തത്തിന്‍റെ ദുഃഖത്തിലാണ് അദ്ദേഹം.

ബിസിനസുകാരനും എസ്.എൻ.ഡി.പി യോഗത്തിന്‍റെ സജീവ അംഗവുമാണ് മോഹൻദാസ്. ഹൈസ്കൂൾ പഠന കാലത്ത് തന്നെ ഡോക്ടറാണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വന്ദന, സ്വന്തം പ്രയത്നത്തിലൂടെ പഠനത്തിൽ വിജയം നേടിയ വിദ്യാർഥിയാണ്. ഏക മകൾക്ക് നേട്ടം കൈവരിക്കാൻ എല്ലാ പിന്തുണയും മാതാപിതാക്കൾ നൽകി.

ഹൗസ് സർജൻസിയുടെ ഭാഗമായി ഗ്രാമീണ ആശുപത്രിയിലെ 84 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ഡോ. വന്ദന ദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് നിയമിച്ചത്. വന്ദന ഹൗസ് സർജൻസി പൂർത്തിയാക്കി വരുന്നത് കാത്തിരിക്കുകയായിരുന്നു പ്രദേശവാസികൾ. കൂടാതെ, നാട്ടിലെത്തുന്ന വന്ദനക്ക് മെയ് 28ന് വലിയ വരവേൽപ്പ് നൽകാനുള്ള പരിപാടിയിലായിരുന്നു എസ്.എൻ.ഡി.പി കുറുപ്പുന്തറ ബ്രാഞ്ച്.

Tags:    
News Summary - Dr. Vandana no longer tears; His father's desire to bring him to the wedding hall in the 'ambassador car' remained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.