കരുവാരകുണ്ട്: കാർ സ്കൂട്ടറിലും സൂചന ബോർഡിലും ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൽക്കുണ്ട് കപ്പലാംതോട്ടം പുളിക്കൽ ഭാസ്കരൻ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കപ്പലാംതോട്ടം ചേരിയിലാണ് അപകടം.
നിയന്ത്രണം വിട്ട കാർ റോഡരികിൽ സ്കൂട്ടറുമായി നില്ക്കുകയായിരുന്ന ആനത്താനത്തെ വിനുവിനെ ഇടിച്ചു. മറിഞ്ഞുവീണ വിനു അദ്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ, സ്കൂട്ടർ തെറിച്ചു കുഴിയിലേക്ക് വീഴുകയും കാർ തൊട്ടടുത്തുള്ള സൂചനാബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയും ചെയ്തു.
ഭാസ്കരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കിഴക്കെത്തലയിൽ വർഷങ്ങളായി ഓട്ടോ റിക്ഷ ഡ്രൈവറാണ് ഭാസ്കരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.