കൊച്ചിയിൽ ആഡംബര ഹോട്ടലിൽ മയക്കുമരുന്നു വേട്ട: നാലുപേർ പിടിയിൽ

കൊച്ചി: എറണാകുളം നഗരത്തിലെ ആഡംബര ഹോട്ടലിൽനിന്ന് എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ.നോർത്ത് റെയിൽവേ സ്റ്റേഷന് സമീപം എസ്.ആർ.എം റോഡിലെ ആഡംബര ഹോട്ടലിൽനിന്നാണ് 294 ഗ്രാം എം.ഡി.എം.എയുമായി വൈപ്പിൻ മുരിക്കുംപാടം അഴീക്കൽ തൈവേലിക്കകത്ത് വിനീഷ് നായർ (26), ഏലൂർ നോർത്ത് ഉദ്യോഗമണ്ഡൽ പെരുമ്പടപ്പിൽ വീട്ടിൽ, വിഷ്ണു ഷിബു (24), ഉദ്യോഗമണ്ഡൽ ഫാക്ട് ടൗൺഷിപ് ഇ.ഡി ഫ്ലാറ്റിൽ ആദിത്യ കൃഷ്ണ (23), ഏലൂർ, മഞ്ഞുമ്മൽ, പുത്തൻപുരക്കൽ വീട്ടിൽ, പി.ആർ. നവിൻ (24), എന്നിവരെ പിടികൂടിയത്. ഇവരിൽനിന്ന് 294 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

വിനീഷ് നായർ കൊച്ചിയിൽനിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തിയാണ് എം.ഡി.എം.എ വാങ്ങിയിരുന്നത്. ഈ സമയം കൂടെയുള്ള വിഷ്ണു, കാർ മാർഗം ബംഗളൂരുവിലെത്തി വിനീഷിൽനിന്ന് മയക്കുമരുന്ന് വാങ്ങി എറണാകുളത്ത് എത്തിക്കുകയാണ് പതിവ്. വിനീഷ് വിമാനമാർഗം കൊച്ചിയിൽ തിരികെ എത്തുകയും ചെയ്യും.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡാൻസാഫ് രണ്ടാഴ്ചയായി രഹസ്യ നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Drug hunt in luxury hotel in Kochi: Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.