തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ ഇന്നുമുതൽ ഒരാഴ്ച ഡ്രൈഡേ ആചരിക്കും. ആരോഗ്യ വകുപ്പിെൻറ ആഭിമുഖ്യത്തിലാണ് ഡ്രൈഡേ ആചരിക്കുന്നത്. പനി പടരുന്നത് തടയാൻ കൊതുകു നിയന്ത്രണമാണ് ഡ്രൈഡേ ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
പരിസരം ശുപീകരിക്കുക, കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുക, ചപ്പുചവറുകൾ നശിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക തുടങ്ങിയ നടപടികളാണ് സ്വീകരിക്കുന്നത്.
മെയ് 25ന് കാലവർഷം എത്തുമെന്ന വർത്തകൾ കൂടി മുന്നിൽ കണ്ടാണ് പ്രവർത്തനങ്ങൾ. ഒാവുചാലുകളും മറ്റും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ മഴഎത്തും മുമ്പ് സമയ ബന്ധിതമായി പൂർത്തിയാക്കാനാണ് തീരുമാനം. അതിനായി ആരോഗ്യ പ്രവർത്തകർക്കും കുടുംബശ്രീ–തൊഴിലുറപ്പ് പ്രവർത്തകർക്കും ആവശ്യമായ നിർദേശങ്ങൾ വകുപ്പ് തലത്തിൽ നൽകിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.