ഈ സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ സിക്കിൾസെൽ അനീമിയ ബാധിച്ച് 14 പേർ മരണപ്പെട്ടു

കോഴിക്കോട് : ഈ സർക്കാർ നിലവിൽ വന്നതിനുശേഷം അട്ടപ്പാടി മേഖലയിൽ 14 പേർ സിക്കിൾസെൽ അനീമിയ ബാധിച്ചു മരിച്ചു വെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. മുൻ സർക്കാരിന്റെ കാലത്ത് അട്ടപ്പാടി മേഖലയിൽ സിക്കിൾ സെൽ അനീമിയ രോഗംമൂലം മരണപ്പെട്ടവരുടെ വിവരങ്ങൾ പട്ടികവർഗ വികസന വകുപ്പിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല.

അട്ടപ്പാടി മേഖലയിൽ ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതമൂലം സിക്കിൾസെൽ അനീമിയ രോഗികൾ രോഗനിർണയം നടക്കാതെ മരണപ്പെടുന്ന സാഹചര്യം നിലവിലില്ല. രോഗികൾക്ക് പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുന്നതിനായി പ്രതിമാസം 2,500 രൂപ വീതം ധനസഹായം അനുവദിച്ചു.

ഇവരുടെ ജീവിത വരുമാനം വർധിപ്പിക്കുന്നതിനായി പരമാവധി രണ്ട് ലക്ഷം രൂപ ഒറ്റ തവണ ധനസഹായം അനുവദിക്കുന്നതിന് 2024 മാർച്ച് 16ന് ഉത്തരവിറക്കി. ഇത് പ്രകാരം പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ സിക്കിൾ സെൽ അനീമിയ രോഗികൾ ഉൾപ്പെട്ട 200 കുടുംബങ്ങൾക്കാണ് പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നതെന്നും കെ. ബാബുവിന് രേഖാ മൂലം നിയമസഭയിൽ മന്ത്രി മറുപടി നൽകി. 

Tags:    
News Summary - During this government, 14 people died of sickle cell anemia in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.