കോഴിക്കോട്: സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പര്യടന ഭാഗമായി കാരപറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ക്ഷണിക്കപ്പെട്ടവരുടെ യോഗത്തിൽ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏറ്റവും കൂടുതല്‍ പേര് ബന്ധപ്പെടുന്ന ഓഫിസ് എന്ന നിലയിൽ, തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകള്‍ നേരിട്ട് ഓഫിസുകളിലെത്താതെ പ്രശ്നം പരിഹരിക്കുന്നതാണ് നല്ലത്. രാഷ്്ട്രീയതലത്തില് അഴിമതി ഇല്ലാതാക്കാന്‍ സാധിച്ചെങ്കിലും മറ്റുതലങ്ങളില്‍ ഇത് ബാധകമല്ലായെന്ന് ചിന്തിക്കുന്നവരുണ്ട്. ഇത് വെച്ചുപൊറുപ്പിക്കാനാവില്ല. സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും പ്രകടന പത്രികയില്‍ പറഞ്ഞ 30 ഇനങ്ങള്‍ മാത്രമാണ് നടപ്പാക്കാന്‍ ശേഷിക്കുന്നതെന്നും 570 കാര്യങ്ങള്‍ നടപ്പായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.എസ്.ഐ ബിഷപ് റോയ്സ് വിക്ടർ മനോജ്, സി.മുഹമ്മദ് ഫൈസി, ടി.പി. അബ്ദുല്ലക്കോയ മദനി, ഐ.പി. അബ്ദുസ്സലാം, എം.പി. അഹമ്മദ്, പി.കെ. അഹമ്മദ്, സി.ഇ. ചാക്കുണ്ണി, സുബൈര്‍ കൊളക്കാടൻ, ഖാലിദ്, വിവേക് സിറിയക്, മെഹ്റൂഫ് മണലൊടി, ഡോ.മിലി മണി, അനീസ് ആദം, ഡോ. രാകേഷ്, ടി.സി.അഹമ്മദ്, ആബിദ റഷീദ്, ക്യാപ്റ്റന്‍ ഹരിദാസ്, ഒ. രാജഗോപാല്‍, ഡോ.വി.ജി പ്രദീപ്കുമാര്‍, ഹാരിസ്, ഡോ. ഖദീജ മുംതാസ്, സ്വാമി നരസിംഹാനന്ദ, ഉമര്‍ ഫൈസി മുക്കം, സ്വാമി ഭക്താനന്ദന്‍, എന്‍.എം. സലീം, റിട്ട. എസ്.പി പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു.
സംവിധായകൻ രഞ്ജിത്, എഴുത്തുകാരന് കെ.പി. രാമനുണ്ണി, മന്ത്രി ടി.പി. രാമകൃഷ്ണന്, മന്ത്രി ഇ. ചന്ദ്രശേഖരൻ, എളമരം കരീം എം.പി, എം.എൽ.എമാരായ സി.കെ. നാണു, പി.ടി.എ റഹീം, ഇ.കെ. വിജയന്, കെ. ദാസന്, വി.കെ.സി മമ്മദ് കോയ, കാരാട്ട് റസാക്ക്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ. രാമചന്ദ്രന് എന്നിവരും സന്നിഹിതരായി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്വാഗതവും പി.മോഹനന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.