തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഒാഫിസുകളിൽ വിവിധ സേവനങ്ങൾക്കും ആധാരങ്ങളുടെ രജിസ്േട്രഷനും ഇ-പേമെൻറ് വഴി അടച്ച ഫീസുകൾ പലതും കിട്ടിയില്ല. ഇതുവഴി വൻതുക ചോർന്നതായാണ് പ്രാഥമിക നിഗമനം. ഇൗ സാഹചര്യത്തിൽ ഇനി അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇ-പേമെൻറ് ഉണ്ടാകില്ലെന്നും ഫീസ് ട്രഷറിയിലാണ് അടക്കേണ്ടതെന്നും കാട്ടി രജിസ്ട്രേഷൻ വകുപ്പ് സബ് രജിസ്ട്രാർമാർക്ക് സർക്കുലർ നൽകി.
2013 മുതലാണ് സബ് രജിസ്ട്രാർ ഒാഫിസുകളിൽ ഫീസ് ഇ-പേമെൻറ് വഴിയാക്കിയത്. ബാധ്യത സർട്ടിഫിക്കറ്റ്, ആധാരങ്ങളുടെ പകർപ്പ്, പ്രത്യേക വിവാഹം എന്നിവക്കുള്ള ഫീസുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21നാണ് 313 സബ് രജിസ്ട്രാർ ഒാഫിസിലും ആധാരങ്ങളുടെ രജിസ്േട്രഷനും ഇ-പേമെൻറ് ആരംഭിച്ചത്. സബ് രജിസ്ട്രാർ ഒാഫിസുകൾ പണരഹിതമാക്കാൻ രജിസ്േട്രഷൻ വകുപ്പ് ആരംഭിച്ച പദ്ധതിയാണ് പാളിയത്.
നിലവിൽ പകുതിയോളം ആധാരങ്ങളുടെ രജിസ്േട്രഷൻ ഫീസും ട്രഷറി വഴിയാണ് അടക്കുന്നത്. ട്രഷറിയിൽ പണം അടക്കാൻ പ്രത്യേക സംവിധാനമില്ലാത്തതിനാൽ നിരവധി പരാതി ഉയർന്നു. മുഴുവൻ ഫീസും ട്രഷറിയിൽ അടച്ചശേഷം ആധാരങ്ങൾ രജിസ്റ്റർ ചെയ്യിപ്പിക്കാനുള്ള നീക്കം വൻ ബുദ്ധിമുട്ട് സൃഷ്ടിക്കും. അടുത്തയാഴ്ച മുതൽ ഇ-സ്റ്റാംപിങ് കൂടെ വരുമ്പോൾ ട്രഷറികളിൽ വൻതിരക്കാകും.
പട്ടം സബ് രജിസ്ട്രാർ ഒാഫിസിൽ ഏപ്രിൽ നാലിന് രജിസ്റ്റർ ചെയ്ത 3.62 കോടി രൂപയുള്ള ആധാരത്തിന് ഫീസായി നൽകിയ 7,24,000 രൂപ ആഴ്ചകൾ കഴിഞ്ഞിട്ടും അക്കൗണ്ടിൽനിന്ന് കുറവ് വരാത്തതിനെത്തുടർന്ന് വസ്തു രജിസ്റ്റർ ചെയ്ത് വാങ്ങിയ ജോസ് വിരിപ്പേൽ സബ് രജിസ്ട്രാർ ഒാഫിസിൽ എത്തിയപ്പോഴാണ് വകുപ്പിലെ ചോർച്ച പുറത്തറിഞ്ഞത്. തുടർന്ന് കഴിഞ്ഞദിവസം സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഒാഫിസുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ വൻ ചോർച്ചയാണ് കണ്ടെത്തിയിരിക്കുന്നത്.
ഇ-പേമെൻറ് വഴി നൽകിയ ഫീസ് ട്രഷറി അക്കൗണ്ടിൽ എത്തിയെന്ന് ഉറപ്പുവരുത്തണമെന്നും അക്കൗണ്ടിൽ പണം എത്താതിരുന്നാൽ അതിെൻറ ബാധ്യത ബന്ധപ്പെട്ട സബ് രജിസ്ട്രാർമാർക്കായിരിക്കുമെന്നും രജിസ്േട്രഷൻ വകുപ്പിെൻറ സർക്കുലറിലുണ്ട്. ഇതുവരെയുള്ള നഷ്ടം വകുപ്പ് സഹിക്കുമെന്നും ഇനി നഷ്ടം ഉണ്ടാകരുതെന്നുമാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശെമന്നറിയുന്നു.
അതേസമയം, വൈദ്യുതി-നെറ്റ് തടസ്സം കാരണം പരിശോധന പൂർത്തിയാക്കാനായില്ലെന്നാണ് സബ് രജിസ്ട്രാർമാർ നൽകിയ വിശദീകരണം. 2000ൽ ആരംഭിച്ച സോഫ്റ്റ്വെയർ സംവിധാനത്തിൽ ഇതുവരെ ഒാഡിറ്റ് പോലും നടന്നിട്ടില്ലെന്നും ഐ.ടി വിഭാഗത്തിെൻറയും വകുപ്പ് മേധാവിയുടെയും കെടുകാര്യസ്ഥതയാണ് രജിസ്േട്രഷൻ വകുപ്പിെൻറ വരുമാന ചോർച്ചക്ക് ഇടയാക്കിയതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.