പൊന്നാനി: പൗരത്വ ഭേദഗതി നിയമത്തിൽ കേരളം ദേശീയ ഐക്യം തകർക്കുന്നെന്നും നിയമത്തെ വളച്ചൊടിച്ച് പൊതുജനങ്ങളെ തെറ് റിദ്ധരിപ്പിക്കുകയാണെന്നും മെട്രോമാൻ ഇ. ശ്രീധരൻ. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രചാരണത്തിെൻറ ഭാഗമായി ഇ. ശ്രീധരന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സോം പർക്കാഷ് മടങ്ങിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യായമായി ഇന്ത്യയിലെത്തിയവർ പോവുകതന്നെ വേണം. പീഡനമനുഭവിക്കുന്നവർ മുസ്ലിംകളല്ലെന്നും ഹൈന്ദവരുൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമല്ല. ഭരണഘടന എന്നത് ഇന്ത്യക്കാർക്ക് മാത്രമുള്ളതാണ്. അല്ലാതെ മറ്റു രാജ്യങ്ങളിൽനിന്ന് കുടിയേറി വന്നവർക്കുള്ളതല്ല. കേന്ദ്രം കൊണ്ടുവരുന്ന എന്തിനെയും എതിർക്കുകയെന്നതാണ് സംസ്ഥാന സർക്കാർ നയം. ജനങ്ങളോട് ചെയ്യുന്ന കടുത്ത അപരാധമാണിത്. നിയമം മനസ്സിലാക്കാതെയുള്ള പ്രതിഷേധമാണ് നടക്കുന്നത്. നിയമം കൃത്യമായ തരത്തിൽ ജനങ്ങളിലെത്തിക്കാൻ കഴിയുന്നില്ല. തെറ്റായ പ്രചാരണങ്ങൾക്കിടയിൽ യഥാർഥവശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുകയാണെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.