തിരുവനന്തപുരം: ഇ. ശ്രീധരെൻറ മേൽനോട്ടത്തിൽ പാലാരിവട്ടം പാലം പൊളിച്ചുപണിയുന്ന ജോലി ഉടൻ ആരംഭിക്കുമെന്നും എട്ട് മാസത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് ശ്രീധരൻ സമ്മതിച്ചു. പാലം നിര്‍മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അന്തിമഘട്ടത്തിലാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നഗ്നമായ അഴിമതിയാണ് നടന്നത്. യു.ഡി.എഫ് ഭരണത്തിലെ അഴിമതികളില്‍ ഒന്നുമാത്രമാണിത്. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെക്കൊണ്ട് കണക്കുപറയിക്കുക നാടിന്‍റെ തന്നെ ഉത്തരവാദിത്തമായാണ് കാണുന്നത്. പുനർനിർമാണത്തിനായുള്ള തുക ഇൗടാക്കുന്ന കാര്യങ്ങൾ അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമായി വരുന്നതാണ്.
കണക്ക് പറയിപ്പിക്കുന്നവരുടെ കൂട്ടത്തിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞുമുണ്ടോ എന്ന ചോദ്യത്തിന് അത് അന്വേഷണത്തിലുള്ള കാര്യമാണെന്നും താനിപ്പോൾ മറുപടി പറയുന്നില്ലെന്നുമായിരുന്നു പ്രതികരണം. അഴിമതിയും ബലക്ഷയവും രണ്ടായി കാണണമെന്ന മുൻമന്ത്രിയുടെ പരാമർശം ചൂണ്ടിക്കാട്ടിയപ്പോൾ ഒൗചിത്യമില്ലാതായി പോകുമെന്നതിനാൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.