തൃക്കരിപ്പൂർ: വ്യാജ മുദ്രപത്രങ്ങൾക്കെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ഒരു ലക്ഷത്തി ൽ താഴെയുള്ള മുദ്രപത്രങ്ങൾക്കും ഇ-സ്റ്റാമ്പിങ് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പി ണറായി വിജയൻ പറഞ്ഞു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിെൻറ പ്രവൃത്തി വിഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫിസുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കും. അഴിമതി മുക്തമായ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. പഴയരീതിയിലേക്ക് തിരിച്ചുപോകാമെന്ന് ആരും വിചാരിക്കേണ്ടതില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട സേവനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.