തിരുവനന്തപുരം: വിദ്യാഭ്യാസം മൗലികാവകാശമാണെന്നും അതിന് സംവിധാനമൊരുക്കേണ്ടത് സർക്കാറുകളുടെ ഉത്തരവാദിത്തമാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള അവഗണനക്കെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങൾ ഇത്രയൊക്കെ പഠിച്ചാൽ മതിയെന്നും സൗകര്യമൊരുക്കില്ലെന്നുമുള്ള വികാരം വിദ്യാർഥികൾക്ക് നൽകുന്നത് അങ്ങേയറ്റം നീതിനിഷേധമാണ്. സർക്കാർ പല പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും നടപ്പാക്കുന്നില്ല. ആവശ്യങ്ങൾ നേടിയെടുക്കാൻ യോജിച്ച പ്രക്ഷോഭവും കൂട്ടായ നീക്കവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 21ന് ജില്ല വിദ്യാഭ്യാസ ഓഫിസുകൾക്ക് മുമ്പിൽ ധർണ, സെപ്റ്റംബർ 30ന് മലപ്പുറത്ത് ബഹുജന സംഗമം എന്നിവ അദ്ദേഹം പ്രഖ്യാപിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസസമിതി ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആധ്യക്ഷത വഹിച്ചു. ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര മുഖ്യപ്രഭാഷണം നടത്തി.
ലൂഥറൻ സഭ മേജർ ആർച്ച് ബിഷപ് ഡോ. റോബിൻസൺ ഡേവിഡ് ലൂഥർ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, സഹീദ് മുസലിയാർ (സമസ്ത), അൽ അമീൻ ബീമാപള്ളി (കെ.എൻ.എം), ശഹീർ മൗലവി (ജമാഅത്തെ ഇസ്ലാമി), പ്രഫ. കെ.എ. ഹാഷിം (എം.ഇ.എസ് ) ഡോ. പി. ഉണ്ണീൻ (എം.എസ്.എസ്), പ്രഫ. റഷീദ് (മെക്ക), നാസർ കടയറ (മുസ്ലിം അസോസിയേഷൻ ), ഡോ. പി. നസീർ (എം.ഇ.എം), ഫൈസൽ ഖാൻ (നൂറുൽ ഇസ്ലാം), ക്രെസന്റ് മുഹമ്മദലി, സുബൈർ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കർ, നിസാർ ഒളവണ്ണ, എ.കെ. മുസ്തഫ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ബീമാപള്ളി റഷീദ്, ഖലീൽ റൂബി, നാസറുദ്ദീൻ മുളയങ്കാട് എന്നിവർ സംസാരിച്ചു.
അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റി രൂപവത്കരിച്ചത് പുനഃപരിശോധിക്കുക, കെ.ഇ.ആര് നിബന്ധനക്ക് വിരുദ്ധമായി അണ് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് കെട്ടിട നികുതി നിശ്ചയിച്ചത് എടുത്തുകളയുക, സ്ഥാപനങ്ങള്‍ ആരംഭിക്കാനും നിലവിലെ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം പുതുക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിവിധ ഗ്രാന്റുകള്‍ പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.