പാലക്കാട്: കെ.എസ്.ആർ.ടി.സിക്ക് എട്ടു വർഷത്തിനുള്ളിൽ നാലിരട്ടി കടബാധ്യത. തിരിച്ചടക്കേണ്ട വായ്പയായാണ് സർക്കാർ സഹായങ്ങളെല്ലാം നൽകി വരുന്നത്. മാത്രമല്ല തമിഴ്നാട്, കർണാടക സർക്കാറുകൾ ചെയ്യുന്നതുപോലെ പുതിയ ബസുകൾ വാങ്ങാൻ കാലങ്ങളായി ഫണ്ട് നൽകുന്നുമില്ല. 1: 2 എന്ന ക്രമത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഫണ്ട് നൽകണമെന്ന വ്യവസ്ഥ പോലും കാലങ്ങളായി കെ.എസ്.ആർ.ടി.സിയിൽ പാലിക്കപ്പെടുന്നില്ല.
പ്രതിമാസം 50 കോടി രൂപ വീതം കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി നൽകുന്നെന്നും ഈ വർഷം ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയതെന്നും നവംബർ 13ന് ധനമന്ത്രി അറിയിച്ചിരുന്നു.
ഇതിനകം 1111 കോടി നൽകിയതായും ഈ സർക്കാർ ഇതുവരെ 6100 കോടി രൂപ കെ.എസ്.ആർ.ടി.സിക്കായി അനുവദിച്ചതായും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് ലാൽവിഹാറിൽ പി.എസ്. അജിത്ത് ലാലിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നത് യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 2016ലെ കടം 4247.95 കോടി രൂപയാണെന്നും എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റശേഷം ഇതുവരെയുള്ള കടം 16328.85 കോടി രൂപയുമാണെന്നാണ്.
6100 കോടി രൂപ സർക്കാർ സഹായം ലഭിച്ചിട്ടും 16328.85 കോടിയുടെ ബാധ്യത വന്നു എന്നത് തെളിയിക്കുന്നത് ഇതുവരെ സർക്കാർ നൽകിയതെല്ലാം തിരിച്ചടക്കേണ്ട വായ്പയാണെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.