Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ക​ട’​പ്പു​റ​ത്ത്...

‘ക​ട’​പ്പു​റ​ത്ത് കെ.​എ​സ്.​ആ​ർ.​ടി.​സി

text_fields
bookmark_border
KSRTC
cancel

പാ​ല​ക്കാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ലി​ര​ട്ടി ക​ട​ബാ​ധ്യ​ത. തി​രി​ച്ച​ട​ക്കേ​ണ്ട വാ​യ്പ​യാ​യാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളെ​ല്ലാം ന​ൽ​കി വ​രു​ന്ന​ത്. മാ​ത്ര​മ​ല്ല ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​ക​ൾ ചെ​യ്യു​ന്ന​തു​പോ​ലെ പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ കാ​ല​ങ്ങ​ളാ​യി ഫ​ണ്ട് ന​ൽ​കു​ന്നു​മി​ല്ല. 1: 2 എ​ന്ന ക്ര​മ​ത്തി​ൽ കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഫ​ണ്ട് ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്ഥ പോ​ലും കാ​ല​ങ്ങ​ളാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല.

സ​ർ​ക്കാ​ർ സ​ഹാ​യം വാ​യ്പ

പ്ര​തി​മാ​സം 50 കോ​ടി രൂ​പ വീ​തം കെ.​എ​സ്‌.​ആ​ർ.​ടി.​സി​ക്ക്‌ സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ന​ൽ​കു​ന്നെ​ന്നും ഈ ​വ​ർ​ഷം ബ​ജ​റ്റി​ൽ 900 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​തെ​ന്നും ന​വം​ബ​ർ 13ന് ​ധ​ന​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ന​കം 1111 കോ​ടി ന​ൽ​കി​യ​താ​യും ഈ ​സ​ർ​ക്കാ​ർ ഇ​തു​വ​രെ 6100 കോ​ടി രൂ​പ കെ.​എ​സ്‌.​ആ​ർ.​ടി.​സി​ക്കാ​യി അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, സു​ൽ​ത്താ​ൻ ബ​ത്തേ​രി മൈ​താ​നി​ക്കു​ന്ന് ലാ​ൽ​വി​ഹാ​റി​ൽ പി.​എ​സ്. അ​ജി​ത്ത് ലാ​ലി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത് യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് 2016ലെ ​ക​ടം 4247.95 കോ​ടി രൂ​പ​യാ​ണെ​ന്നും എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ഇ​തു​വ​രെ​യു​ള്ള ക​ടം 16328.85 കോ​ടി രൂ​പ​യു​മാ​ണെ​ന്നാ​ണ്.

6100 കോ​ടി രൂ​പ സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭി​ച്ചി​ട്ടും 16328.85 കോ​ടി​യു​ടെ ബാ​ധ്യ​ത വ​ന്നു എ​ന്ന​ത് തെ​ളി​യി​ക്കു​ന്ന​ത് ഇ​തു​വ​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ​തെ​ല്ലാം തി​രി​ച്ച​ട​ക്കേ​ണ്ട വാ​യ്പ​യാ​ണെ​ന്നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LoanDebtKSRTC
News Summary - Eight years; Four times debt to KSRTC
Next Story