എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ്: പെട്രോള്‍ വാങ്ങിയ പമ്പ് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഓട്ടോ ഡ്രൈവറുടെ മൊഴി

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് അന്വേഷണം ഊർജിതം. പ്രതി ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയ പമ്പ് പൊലീസ് കണ്ടെത്താൻ സഹായിച്ചത് ഓട്ടോ ഡ്രൈവറുടെ മൊഴി. നേരത്തെ പ്രതി പിടിയിലായതിനുശേഷം പുറത്തുവന്ന ചിത്രംകണ്ട് ഓട്ടോ ഡ്രൈവര്‍ ഷാരൂഖിനെ തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ ഓട്ടോയില്‍ക്കയറിയാണ് ഷാരൂഖ് ഷൊര്‍ണൂരിലെ പമ്പിലെത്തി പെട്രോള്‍ വാങ്ങിയത്.

രാജേഷ് എന്നയാളുടെ ഓട്ടോ വിളിച്ചാണ് ഷാരൂഖ് പമ്പിലെത്തിയത്. ഷാരൂഖിന്റെ ചിത്രം പുറത്തുവന്നതോടെ തന്റെ ഓട്ടോയില്‍ കയറിയത് പ്രതിയാണെന്ന് രാജേഷ് തിരിച്ചറിഞ്ഞു. ഇത് സുഹൃത്തിനെ അറിയിച്ചു. തുടര്‍ന്ന് സുഹൃത്ത് വഴിയാണ് വിവരം പൊലീസിനു ലഭിക്കുന്നത്. ഇതോടെ, പൊലീസ് ഷൊര്‍ണൂരിലെത്തി സി.സി.ടി.വികൾ ഉള്‍പ്പെടെ പരിശോധിച്ചു.

റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പെട്രോള്‍ പമ്പിലേക്ക് ഓട്ടോ വിളിച്ച് പുറപ്പെട്ട ഷാരൂഖ്, പെട്രോള്‍ വാങ്ങിയ ശേഷം അതേ ഓട്ടോയില്‍ത്തന്നെ റെയില്‍വേ സ്‌റ്റേഷനില്‍ തിരികെയെത്തുകയായിരുന്നെന്നാണ് ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്.

റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്തുതന്നെ പെട്രോള്‍ പമ്പുണ്ടായിട്ടും ഷാരൂഖ് അവിടെ പോകാതെ ഒന്നരകിലോമീറ്റർ അകലെയുള്ള പമ്പിലേക്ക് പോകാനായിരുന്നു ഡ്രൈവറോട് നിര്‍ദേശിച്ചത്. ഈ പമ്പ് തെരഞ്ഞെടുക്കാൻ കാരണമെന്ത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചോദ്യം ചെയ്യലിൽ നിന്നുമാത്രമെ വ്യക്തമാകൂ​മെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

Tags:    
News Summary - Elathur train arson case: Police investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.