ട്രെയിൻ തീവെപ്പ്: ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്ന് എ.ഡി.ജി.പി

കോഴിക്കോട്: ഷാറൂഖ് സെയ്ഫി കുറ്റം സമ്മതിച്ചെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ. സംഭവസ്ഥലത്തുനിന്ന് ക​ണ്ടെത്തിയ മൊബൈൽ അടങ്ങിയ ബാഗ് ഇയാളുടേതാ​ണെന്നു സ്ഥിരീകരിച്ചെന്നും എ.ഡി.ജി.പി പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. സംഭവത്തിന് പിന്നിലാരെങ്കിലുമുണ്ടോ, എന്തെങ്കിലും ആശയത്തിന്റെ ഭാഗമാണോ എന്നെല്ലാം അന്വേഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിശദ ചോദ്യംചെയ്യലിലേ കൂടുതൽ കാര്യങ്ങൾ അറിയാനാവൂ. കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ സഹകരണത്തോ​ടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ വിശദ വൈദ്യപരിശോധന മെഡിക്കൽ കോളജിൽ പൂർത്തിയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്ലൊം തെളിവെടുപ്പിന് ​കൊണ്ടുപോകുമെന്നും എ.ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തെ കസ്റ്റഡിയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. ഇതിന് പിന്നാലെ പ്രതിയെ എ.ആർ ക്യാമ്പിലേക്ക് മാറ്റി.

രാവിലെ ഷാറൂഖ് സെയ്ഫിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കൂടാതെ ട്രെയിൻ തീവെപ്പിനിടെ ട്രാക്കിൽ വീണു മരിച്ച മൂന്നു പേരുടെ മരണത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് പ്രതിക്കെതിരെ കൊലക്കുറ്റവും ചുമത്തി. ജഡ്ജി എസ്.വി. മനേഷ് ആശുപത്രിയിൽ നേരിട്ടെത്തിയാണ് കോടതി നടപടികള്‍ പൂർത്തിയാക്കിയത്.

എന്നാൽ, പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ടര വയസുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീ പടരുന്നത് കണ്ട് ഇവർ ട്രാക്കിലേക്ക് എടുത്തു ചാടിയെന്നാണ് കരുതുന്നത്.

Tags:    
News Summary - Elathur Train Fire: Shahrukh Saifi confessed to the crime ADGP MR Ajith Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.